താങ്ങ് ലൈഫ്; കമലഹാസനും സിലമ്പരസ്സനും തകർത്ത പടം!

Divya John
 താങ്ങ് ലൈഫ്; കമലഹാസനും സിലമ്പരസ്സനും തകർത്ത പടം! സാധാരണ തമിഴിൽ കവിഞ്ഞൊരു പേര് സിനിമയ്ക്ക് നൽകാറില്ലെങ്കിലും കഥയുടെ പശ്ചാതലം തമിഴല്ലാത്തതു കൊണ്ടായിരിക്കണം പേര് ഇംഗ്ലീഷിലേക്ക് മാറ്റിയത്. പഴയ ഡൽഹിയും പുതിയ ഡൽഹിയുമാണ് പശ്ചാതലത്തിലുള്ളതെങ്കിലും കഥയുടെ ചുറ്റുവട്ടം തമിഴാണ്. ഡൽഹിക്കു പുറമേ കഥ പറയാനുള്ള സൗകര്യത്തിനായിരിക്കണം ഇടക്ക് ഗോവയിലും ജയ്‌സാൽമീറിലും നേപ്പാളിലുമൊക്കെയായി പോയി വരുന്നുണ്ട്.  സിനിമയുടെ ആദ്യ പകുതി നൽകുന്ന കഥപറച്ചിൽ രീതിയും സുഖവും രണ്ടാം പകുതി കൈവിട്ടു പോകുന്നുണ്ട്. തമിഴിന്റെ കവിത തുളുമ്പുള്ള വരികളുള്ള ഗാനവും അതിന് എ ആർ റഹ്മാൻ നൽകിയ സംഗീതവും ഏതുതരം പ്രേക്ഷകരേയും 'കൊതിപ്പിക്കുന്നതാണ്.' മണിരത്‌നം, കമൽഹാസൻ, എ ആർ റഹ്മാൻ- പ്രേക്ഷകർക്ക് പ്രതീക്ഷവെക്കാൻ ഈ പേരുകൾ തന്നെ ധാരാളം. നീണ്ട 38 വർഷത്തിന് ശേഷം മണിരത്‌നവും കമൽഹാസനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും.






 കാഴ്ചക്കാർ അമിത പ്രതീക്ഷയുമായി തിയേറ്ററിലേക്ക് പോയാൽ അവരെ കുറ്റം പറയാൻ കഴിയില്ല.മലയാളത്തിൽ നിന്നും മൂന്നു അഭിനേതാക്കൾ തഗ് ലൈഫിന്റെ ഭാഗമായിട്ടുണ്ട്. രംഗരാജ ശക്തിവേലിന്റെ സംഘത്തിലെ പത്രോസായി ജോജു ജോർജ്ജും പൊലീസുകാരൻ സാമുവേൽ റോയപ്പയായി ബാബുരാജും അന്നയെന്ന ചന്ദ്രയായി ഐശ്വര്യ ലക്ഷ്മിയും. അതിൽ ജോജുവിന്റെ കഥാപാത്രം പത്രോസ് താൻ മലയാളിയാണെന്നും കാഞ്ഞിരപ്പള്ളിക്കാരനാണെന്നും ഒരിടത്ത് പറയുന്നുണ്ട്.
ഗുണ്ടാ സംഘങ്ങൾക്കിടയിലെ കുടിപ്പക പരസ്പരം ഏറ്റുമുട്ടുന്നതിലും പൊലീസുകാർക്ക് ഒറ്റിക്കൊടുക്കുന്നതിലേക്കുമെല്ലാം എത്തുന്നുണ്ട്. അത്തരമൊരു ഒറ്റിനിടയിലെ വെടിവെയ്പ് അമറെന്ന ഏഴുവയസ്സുകാരനും അവന്റെ സഹോദരി നാലുവയസ്സുകാരി ചന്ദ്രയ്ക്കും അവരുടെ അപ്പനെ നഷ്ടപ്പെടുത്തുന്നു.






  സഹോദരിയെ കാണാതെ വിഷമിക്കുന്ന അമറിനെ തന്നോടൊപ്പം കൂട്ടുന്ന ശക്തിവേൽ പെങ്ങളെ കാണിച്ചുകൊടുക്കുമെന്ന് വാക്കുകൊടുക്കുകയും അതിനായി അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.
സിലമ്പരസനും ജോജു ജോർജ്ജും അഭിരാമിയും തങ്ങളുടെ അമരനേയും പത്രോസിനേയും ജീവയേയും മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നാസറിന്റെ മാണിക്കം അദ്ദേഹത്തിന്റെ പതിവ് രീതിയിലുള്ള കഥാപാത്രം തന്നെയാണ്. ചെറിയ സമയം മാത്രമേ സ്‌ക്രീനിലുള്ളുവെങ്കിലും മലയാളത്തിൽ കാണാത്തൊരു കഥാപാത്ത്രതെയാണ് ബാബുരാജ് കൈകാര്യം ചെയ്തിരിക്കുന്നത്.സിനിമയുടെ മൂഡിനും അതേസമയം ആസ്വാദകനിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിധത്തിലുമുള്ള എ ആർ റഹ്മാന്റെ സംഗീതം തഗ് ലൈഫിന്റെ ആത്മാവായി പ്രവർത്തിക്കുന്നുണ്ട്.





  കമൽ ഹാസനോടൊപ്പം മൂന്നാമത്തേയും മണിരത്‌നത്തോടൊപ്പം പത്തൊൻപതാമത്തേയും എ ആർ റഹ്മാൻ സിനിമയാണ് തഗ് ലൈഫ്.
രവി കെ ചന്ദ്രന്റെ ക്യാമറയ്ക്കും തഗ് ലൈഫിൽ വലിയ പങ്ക് വഹിക്കാനായിട്ടുണ്ട്. ജയ്‌സാൽമീറിലെ മരുഭൂമിയും നേപ്പാളിലെ മഞ്ഞുമലകളും ഗോവയിലെ കടലുമെല്ലാം അതിന്റെ മനോഹാരിതയോടെ സ്‌ക്രീനിൽ പ്രേക്ഷകൻ നേരിട്ടു കാണുന്ന അതേവികാരത്തോടെ രവി കെ ചന്ദ്രൻ ചിത്രീകരിച്ചിട്ടുണ്ട്. തഗ് ലൈഫ് കാഴ്ചയുടെ ഒരു പ്രത്യേകത മരുഭൂമിയും കടലും മഞ്ഞും ഒരേ പ്രാധാന്യത്തോടെ വെള്ളിത്തിര നിറഞ്ഞു കാഴ്ചപ്പെടുന്നുവെന്നതാണ്.


Find Out More:

Related Articles: