സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ സാബുവിനെ ഭീഷണിപ്പെടുത്തി; പ്രതിപക്ഷ നേതാവ് വിടി സതീശൻ!

Divya John
 സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ സാബുവിനെ ഭീഷണിപ്പെടുത്തി; പ്രതിപക്ഷ നേതാവ് വിടി സതീശൻ! സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. നിക്ഷേപിച്ച പണം നൽകിയില്ലെന്നു മാത്രമല്ല, സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഫോണിൽ വിളിച്ച് സാബുവിനെ ഭീഷണിപ്പെടുത്തി. നിക്ഷേപകൻ പണം മടക്കി ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നു എന്നത് സിപിഎം എത്രത്തോളം അധപതിച്ചു എന്നതിന്റെ ഉദാഹരണമാണെന്ന് സതീശൻ കുറ്റപ്പെടുത്തി.നിക്ഷേപം മടക്കി ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പനയിൽ സാബു ആത്മഹത്യ ചെയ്തത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പല ബാങ്കുകളും പ്രതിസന്ധിയിലാണ്.21 ബാങ്കുകളാണ് പത്തനംതിട്ട ജില്ലയിൽ മാത്രം സിപിഎം പിടിച്ചെടുത്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിൽ പല ബാങ്കുകളും പ്രതിസന്ധിയിലാണ്.




ഞങ്ങളുമായി ബന്ധപ്പെട്ടവരുടെ നിക്ഷേപമാണ് ഈ ബാങ്കുകളിൽ ഏറ്റവും കൂടുതലുള്ളത്. ആ നിക്ഷേപമാണ് ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. ഞങ്ങൾ ഒരു നിർദേശം നൽകിയാൽ 24 മണിക്കൂറിനുള്ള നിക്ഷേപങ്ങൾ പിൻവലിക്കപ്പെടും. പിന്നെ ബാങ്ക് ഉണ്ടാകുമോ? അങ്ങനെ ചെയ്താൽ കേരളത്തിലെ സഹകരണ മേഖലയുടെ ഗതി എന്താകും? പക്ഷെ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങൾ പെരുമാറിയത്. എന്നാൽ സർക്കാർ നിസാര കാര്യങ്ങൾക്ക് പോലും യുഡിഎഫ് ഭരിക്കുന്ന ബാങ്കുകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയാണ്. അതിന്റെ തൊട്ടടുത്ത ദിവസം സിപിഎമ്മിനെ കൊണ്ട് മാർച്ച് നടത്തിക്കും. ഇതോടെ പണം നിക്ഷേപിച്ചിരിക്കുന്നവർക്ക് ഭയമാകും. സിപിഎം തന്നെയാണ് സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ തകർക്കുന്നതിന് നേതൃത്വം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.



ഈ നടപടിയുമായി മുന്നോട്ട് പോയാൽ കേരളത്തിലെ സഹകരണ മേഖല തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സഹകരണ മന്ത്രി വി.എൻ വാസവനെയും സിപിഎമ്മിനെയും ഓർമ്മപ്പെടുത്തുന്നു. സഹകരണ മേഖല തകരുന്നതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കു മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് സംസ്ഥാനം മുഴുവൻ ആവർത്തിക്കപ്പെടുകയാണ്. അപകടകരമായ നിലയിലേക്കാണ് സഹകരണരംഗം പോകുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. 



സഹകരണ മേഖലയിൽ ഐക്യം വേണമെന്ന് സർക്കാർ പ്രതിപക്ഷത്തോട് ആവശ്യപ്പെടുമ്പോഴാണ് പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് യുഡിഎഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നത്. അത്തരത്തിൽ കോൺഗ്രസിൽ നിന്നും പിടിച്ചെടുത്ത സ്ഥാപനമാണ് കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. ഇത്തരത്തിൽ പിടിച്ചെടുത്ത പല ബാങ്കുകളും തകർച്ചയെ നേരിടുകയാണ്.

Find Out More:

Related Articles: