മുല്ലപെരിയാർ ഡാം; ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി! മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്നത് തമിഴ്‌നാടിൻ്റെ സ്വപ്നമാണ്. ഡിഎംകെ സർക്കാർ അത് യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് ഗ്രാമവികസന, തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി.മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന തമിഴ്നാട് മന്ത്രി ഐ പെരിയസ്വാമിയുടെ പ്രസ്താവന ഏതടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിലവിൽ സുപ്രീം കോടതിയുടെ പക്കലാണ് കേസുള്ളത്. 142 അടിവരെ ജലനിരപ്പ് ഉയർത്തിനിർത്താനാണ് നിലവിൽ സാധിക്കുക. അത് അങ്ങനെ നിലനിൽക്കുന്നത് റൂൾ കർവിൻ്റെ അടിസ്ഥാനത്തിലാണ്. പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.
അതിനേക്കുറിച്ച് ഒരുതരത്തിലുള്ള ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ ഡാമിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്‌നാടിന് അവകാശമുണ്ട്. തമിഴ്നാടിന് അവകാശപ്പെട്ട ഒരുപിടി മണ്ണും വിട്ടുകൊടുക്കില്ലെന്നും പെരിയസാമി പറഞ്ഞു. വൈക്കം സന്ദർശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കഴിഞ്ഞ ആഴ്ച മുല്ലപ്പെരിയാർ ഡാമിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്താൻ കേരളം തമിഴ്നാടിന് അനുമതി നൽകിയിരുന്നു. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യവസ്ഥകൾ പാലിച്ചു ഏഴ് ദിവസത്തേക്ക് അറ്റകുറ്റപ്പണി നടത്താനാണ് അനുമതി നൽകിയിരുന്നത്. ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെയോ അദ്ദേഹം നിർദേശിക്കുന്ന ആളുടെയോ സാന്നിധ്യത്തിൽ പ്രവൃത്തി നടത്തണമെന്നാണ് കേരളത്തിന്റെ ഉത്തരവിലുള്ളത്. നിർമാണ പ്രവൃത്തിക്ക് മുന്നോടിയായി തമിഴ്നാട് നിർമാണ സാമഗ്രികൾ എത്തിക്കുന്ന തീയതിയും സമയവും കേരളത്തെ അറിയിക്കണമെന്നടക്കം ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. സംസ്ഥാനത്തിൻ്റെ താൽപര്യം പുതിയ ഡാം നിർമിക്കുക എന്നതാണ്. അതോടൊപ്പം തമിഴ്നാടിന് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുന്നതിൽ വീഴ്ച ഉണ്ടാകരുത്. തമിഴ്നാടിന് വെള്ളം കൊടുക്കാം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും നമ്മുടെ ജീവൽപ്രശ്നമായും കണ്ടുകൊണ്ട് ഇത്രയും പഴക്കമുള്ള ഡാമിന് പകരം പുതിയ ഡാം ഉണ്ടാകണമെന്ന ആശയം തമിഴ്നാടും കേരളവും തമ്മിൽ ആലോചിച്ചു ചെയ്യാൻ കഴിയുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവെച്ചു. പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.