ഇലക്ഷൻ വിജയം; പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് വരുന്നു!

Divya John
 ഇലക്ഷൻ വിജയം; പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് വരുന്നു! രാഹുൽ ഗാന്ധി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് വിജയത്തിന് പിന്നിലെന്നു പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ വിജയത്തിന് പ്രിയങ്ക വോട്ടർമാർക്ക് നന്ദി അറിയിക്കുകയും ചെയ്തു.  കന്നിയങ്കത്തിലെ മിന്നും വിജയം ആഘോഷമാക്കാൻ പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് വരുന്നു. അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ മണ്ഡലത്തിൽ എത്തുമെന്ന് പ്രിയങ്ക ഗാന്ധി ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. "വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങളെന്നിലർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തെരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങി കഴിഞ്ഞു.



 എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നൽകിയ സ്നേഹത്തിന് നന്ദി. വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ അവസരം നൽകിയതിന് നന്ദി പറയുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞുയ തൻ്റെ സഹോദരൻ മണ്ഡലത്തിൽ പ്രവർത്തിച്ചു എന്നതിൻ്റെ തെളിവാണ് ഇപ്പോഴത്തെ വിജയം. അതൊരു വലിയ ബഹുമതിയായി തനിക്ക് തോന്നുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
 എനിക്കു നൽകിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബർട്ടിനോട്, എന്റെ രത്നങ്ങളായ മക്കൾ റൈഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.



എന്റെ പ്രിയ സഹോദരൻ രാഹുൽ, നിങ്ങളാണ് യഥാർഥ ധൈര്യശാലി. നന്ദി, എല്ലായ്പ്പോഴും എന്റെ വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്‌".ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവർത്തകരോടും നേതാക്കളോടും പ്രവർത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങൾ. 64.99 ശതമാനം വോട്ടുകളാണ് പ്രിയങ്കയ്ക്ക് നേടാനായത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം ഉയർത്താനായതും പ്രിയങ്കയ്ക്ക് നേട്ടമായി.



 ലോക്സഭാ തെരഞ്ഞെടുപ്പിൽ 364,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിൻ്റെ വിജയം. അതേസമയം 2019ലെ രാഹുലിൻ്റെ ഭൂരിപക്ഷമായ 4,31,770 വോട്ടുകൾ പ്രിയങ്ക മറികടക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പോളിങ്ങിലുണ്ടായ ഇടിവാണ് ഇതിന് കാരണമായത്.അതേസമയം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, എൽഡിഎഫ്, ബിജപി സ്ഥാനാർഥികൾക്ക് വോട്ട് കുറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിക്ക് 4.01 ശതമാനം വോട്ടുകൾ കുറഞ്ഞപ്പോൾ ബിജെപിക്ക് 1.51 ശതമാനം വോട്ടുകളാണ് ഇടിവുണ്ടായത്.

Find Out More:

Related Articles: