മറ്റാര് എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും വിഷയമല്ല; തുറന്നടിച്ച് തൃഷ! വിജയ്‌ക്കൊപ്പം പ്രൈവെറ്റ് ജെറ്റിൽ തൃഷ യാത്ര ചെയ്തു എന്നതിന്റെ പേരിൽ വന്ന വിവാദങ്ങളോട് നേരിട്ട് പ്രതികരിച്ചില്ലെങ്കിലും, ഇൻസ്റ്റഗ്രാം സ്‌റ്റോറി വഴി മറുപടി നൽകിക്കൊണ്ടേയിരിക്കുകയാണ് നടി. പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നു. 'ആളുകൾക്ക് നിങ്ങളെ ഇഷ്ടമല്ലെങ്കിൽ അത് വിഷയമേയല്ല. നായകൾ നിങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ മാത്രം വിഷമിക്കേണ്ടതുണ്ട്. അപ്പോൾ ഒരു ആത്മചിന്ത നടത്തേണ്ട സമയമാണ്' എന്നാണ് ഒരു ഇൻസ്റ്റ സ്‌റ്റോറിയിൽ തൃഷ പറയുന്നത്. പെറ്റ്‌സിനോടുള്ള തൃഷയുടെ പ്രണയം സ്വകാര്യമല്ല. പ്രത്യേകിച്ചും നായകളോടുള്ള സ്‌നേഹം. സമീപകാലത്തായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് തൃഷ കൃഷ്ണൻ. കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ തുടങ്ങിയ വാർത്തകളാണ്.
അദ്വാരിയ സിൽക്‌സിന്റെ അതി മനോഹരമായ കാഞ്ചീവരം സാരിയിലുള്ള ചിത്രങ്ങളാണ് തൃഷ പങ്കുവച്ചിരിയ്ക്കുന്നത്. 'ഫാഷുൃനുകൾ വരും പോകും, പക്ഷേ കാഞ്ചീവരം ശാശ്വതമാണ്' എന്ന് ക്യാപ്ഷനോടെയാണ് തൃഷ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. മഞ്ജു വാര്യർ അടക്കം പല സെലിബ്രിറ്റികളും ചിത്രത്തിന് ലൈക്കടിച്ചിട്ടുണ്ട്. കല്യാണി പ്രിയദർശൻ, ഹൻസിക മോട്ടുവാണി തുടങ്ങിയ നടികൾ കമന്റിലും എത്തി. അതേ സമയം കഴിഞ്ഞ രണ്ട് ദിവസങ്ങളായി തൃഷയുടെ മറ്റ് ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പുതിയ ചിത്രത്തിൽ അജിത്ത് കുമാറിനൊപ്പമുള്ള ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
അജിത്ത് - തൃഷ പെയർ ഇഷ്ടപ്പെടുന്നവർക്കുള്ള ഒരു നല്ല ട്രീറ്റായിരുന്നു ആ ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ വൻ വൈറലായ ആ ചിത്രങ്ങൾക്ക് ശേഷം, സാരിയിൽ അതി സുന്ദരിയായ തന്റെ അതി മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോൾ നടി. 'എന്തുകൊണ്ടാണ് കോഴികൾ അവരുടെ ദിവസം കൂവി വിളിച്ചുകൊണ്ട് തുടങ്ങുന്നത് എന്ന് എനിക്ക് പ്രായമാകുന്തോറും ഞാൻ മനസ്സിലാക്കുന്നു' എന്നാണ് മറ്റൊരു ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ തൃഷ പറഞ്ഞിരിയ്ക്കുന്നത്. തനിക്കെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെയുള്ള തൃഷയുടെ മറുപടിയാണിത് എന്ന് ആരാധകർ പറയുന്നു.
പ്രത്യേകിച്ചും നായകളോടുള്ള സ്‌നേഹം. സമീപകാലത്തായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് തൃഷ കൃഷ്ണൻ. കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ തുടങ്ങിയ വാർത്തകളാണ്. അദ്വാരിയ സിൽക്‌സിന്റെ അതി മനോഹരമായ കാഞ്ചീവരം സാരിയിലുള്ള ചിത്രങ്ങളാണ് തൃഷ പങ്കുവച്ചിരിയ്ക്കുന്നത്. 'ഫാഷുൃനുകൾ വരും പോകും, പക്ഷേ കാഞ്ചീവരം ശാശ്വതമാണ്' എന്ന് ക്യാപ്ഷനോടെയാണ് തൃഷ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. മഞ്ജു വാര്യർ അടക്കം പല സെലിബ്രിറ്റികളും ചിത്രത്തിന് ലൈക്കടിച്ചിട്ടുണ്ട്. കല്യാണി പ്രിയദർശൻ, ഹൻസിക മോട്ടുവാണി തുടങ്ങിയ നടികൾ കമന്റിലും എത്തി. അതേ സമയം കഴിഞ്ഞ രണ്ട് ദിവസങ്ങളായി തൃഷയുടെ മറ്റ് ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പുതിയ ചിത്രത്തിൽ അജിത്ത് കുമാറിനൊപ്പമുള്ള ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.