എൽദോസ് കുന്നപ്പിള്ളി രാജി വയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി വിഡി സതീശൻ! ആരോപണ വിധേയരായ കോൺഗ്രസ് എം എൽ എമാർക്കെതിരെ പാർട്ടി അപ്പോൾ തന്നെ നടപടി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുന്നപ്പിള്ളിക്കെതിരെയുള്ള ആരോപണത്തിന്മേൽ അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ആരോപണത്തിന് ഒരു മറുവശമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി വിധി. ഹൈക്കോടതിയും സമാനമായ വിധിയാണ് നൽകിയത്. ഇക്കാരണത്താലാണ് എൽദോസ് കുന്നപ്പിള്ളി രാജി വെക്കാത്തതെന്ന് വിഡി സതീശൻ വിശദീകരിച്ചു. പീഡനക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച എൽദോസ് കുന്നപ്പിള്ളിക്കെതിരെ കോൺഗ്രസ് നടപടി എടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണ വിധേയനായ മുകേഷ് രാജിവയ്ക്കണമെന്നാണ് തുടക്കം മുതൽക്കെ പ്രതിപക്ഷം നിലപാടെടുത്തതെന്ന് വിഡി സതീശൻ പറഞ്ഞു.
എന്നാൽ മുകേഷ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജി സംബന്ധിച്ച് മുകേഷും സി.പി.എമ്മുമാണ് നിലപാടെടുക്കേണ്ടത്. സി.പി.എമ്മാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
എന്നാൽ പീഡനാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. എത്രയോ വെളിപ്പെടുത്തലുകളാണ് മുകേഷിനെതിരെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ആരോഗ്യവകുപ്പ് മന്ത്രി നേരത്തെ മുകേഷിന്റെ സഹധർമ്മിണിയുമായി നടത്തിയ ഇന്റർവ്യൂവിലെ വിവരങ്ങളും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയല്ലേ സി.പി.എം? രാജിക്കാര്യത്തിൽ സി.പി.എം തീരുമാനം എടുക്കട്ടെയെന്നാണ് പ്രതിപക്ഷം പറഞ്ഞത്. മുകേഷ് രാജി വെക്കേണ്ടെന്ന് പറഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ സമരം നടത്തുകയാണ്.
മുകേഷ് രാജി വയ്ക്കണം. രാജിവയ്ക്കുന്നതാണ് ഉചിതമായ തീരുമാനം. രഞ്ജിത്തിന്റെ വിഷയത്തിലും ഇതേ നിലപാടാണ് സ്വീകരിച്ചത്. സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്തവരല്ലെ സി.പി.എമ്മുകാരെന്നും അദ്ദേഹം ചോദിച്ചു. മൂന്ന് പൊലീസ് സംഘങ്ങൾ തെളിവ് ഇല്ലെന്ന റിപ്പോർട്ട് നൽകിയിട്ടും ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി പീഡിപ്പിക്കുന്നതിന് വേണ്ടി കേസ് സി.ബി.ഐക്ക് വിട്ടവരല്ലേ. ഉമ്മൻ ചാണ്ടി മുൻകൂർ ജാമ്യത്തിന് പേലും പോയില്ല.
ഇപ്പോൾ മുകേഷിനെതിരെ ഒരാളല്ല നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി വരുന്നത്. ആരോപണം ഉയർന്ന മറ്റു രണ്ടു പേർ രാജി വച്ചിട്ടും മുകേഷ് രാജിക്ക് തയാറാകുന്നില്ല. മുകേഷ് രാജിവയ്ക്കില്ലെന്നും അതിന് സി.പി.എം സമ്മതിക്കുന്നില്ലെന്നുമുള്ള വാർത്തകളാണ് പുറത്തു വരുന്നത്. അതുകൊണ്ടാണ് സി.പി.എം ജനങ്ങൾക്ക് മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. നിരന്തരമായി ഇത്തരം ആരോപണങ്ങൾ ഉയരുന്ന ഒരാൾ പൂർണ സംരക്ഷണം നൽകുന്നതിലൂടെ സി.പി.എം എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.