മകനെ പോലെ സ്‌നേഹിച്ചു വളർത്തിയ മാക്‌സിയുടെ മരണം; വളർത്തു നായയുടെ വിയോഗത്തിൽ നടി നടി രശ്‌മിക മന്ദാന!

Divya John
 മകനെ പോലെ സ്‌നേഹിച്ചു വളർത്തിയ മാക്‌സിയുടെ മരണം; വളർത്തു നായയുടെ വിയോഗത്തിൽ നടി നടി രശ്‌മിക മന്ദാന! രശ്മികയുടെ ക്യൂട്‌നസ്സിനെ ഇഷ്ടപ്പെടുന്നവർക്ക് ഭാഷ ഒരു വിഷയമേ അല്ല. പക്ഷേ രശ്മികയ്ക്ക് ഏറെ താത്പര്യം വളർത്തുമൃഗങ്ങളോടാണ്. മാക്‌സി എന്ന് പേരുള്ള തന്റെ വളർത്തുനായയുടെ വിശേഷങ്ങൾ അടിക്കടി രശ്മിക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ പങ്കുവച്ചത് വേദനിപ്പിക്കുന്ന ഒരു വാർത്തയാണ്.
അതെ, രശ്മിക മകനെ പോലെ സ്‌നേഹിച്ചു വളർത്തിയ വളർത്തുനായ മാക്‌സി ചത്തു. കർണാടകയിലെ കൂർഗിലെ തന്റെ വീട്ടിൽ, അച്ഛന്റെയും അമ്മയുടെ അടുത്തേൽപ്പിച്ച് ഷൂട്ടിങിന് വന്നതാണ് രശ്മിക. അവിടെ വച്ചാണ് മാക്‌സിയുടെ മരണവിവരം അറിഞ്ഞത്.



നടിയെ സംബന്ധിച്ച് ഏറ്റവും വേദനയുള്ള വാർത്തയായിരുന്നു അത്. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിൽ ഇതിനോടകം വിജയം നേടി നിൽക്കുന്ന രശ്മിക മന്ദാന നാഷണൽ ക്രഷ് എന്നാണ് അറിയപ്പെടുന്നത്. ഈ കഴിഞ്ഞ ഇന്റർനാഷണൽ പെറ്റ് ഡേയിലും തന്റെ വളർത്തു നായയെ കുറിച്ച് രശ്മിക പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. 'ഇന്ന് ഇന്റർനാഷണൽ പെറ്റ് ഡേ, ഈ ദിവസം എനിക്കോർമവരുന്നത് ഈ ക്യൂട്ട് പെറ്റ്‌സുകളെ പരിശീലിപ്പിക്കാൻ ഞാൻ ചെലവഴിച്ച മണിക്കൂറുകളാണ്' എന്നായിരുന്നു രശ്മികയുടെ പോസ്റ്റ്.
കരിയറിൽ ഏറ്റവും തിരക്കുള്ള സമയത്തിലൂടെയാണ് രശ്മിക കടന്നുപോകുന്നത്. രൺബീർ സിംഗിനൊപ്പം അഭിനയിച്ച ആനിമൽ എന്ന സിനിമയാണ് ഏറ്റവുമൊടുവിൽ രശ്മികയുടേതായി പുറത്തിറങ്ങിയത്. ഇപ്പോൾ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് അല്ലു അർജുനൊപ്പം ചെയ്ത പുഷ്പ 2 ന്റെ റിലീസിനായിട്ടാണ്.



ആഗസ്റ്റ് 15 ന് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്, എന്നാൽ പിന്നീട് അത് ഡിസംബർ 6 ലേക്ക് മാറ്റി.ദീക്ഷിത് ഷെട്ടിയെ നായകനാക്കി രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് രശ്മിക അടുത്തതായി അഭിനയിക്കുന്നത്. അതിനൊപ്പം ധനുഷിനൊപ്പമുള്ള കുബേരനും, സൽമാൻ ഖാനൊപ്പമുള്ള സിക്കന്ദറും അണിയറയിൽ തയ്യാറെടുക്കുന്നു. വളർത്തു മൃഗങ്ങളെ അത്രയധികം സ്‌നേഹിക്കുന്ന ആളാണ് രശ്മിക മന്ദാന. പെറ്റ്‌സിനെ എവിടെ കണ്ടാലും ഒന്ന് കൊഞ്ചിച്ചിട്ടേ രശ്മിക വരാറുള്ളൂ. അവ നമ്മളെ അമിതമായി സ്‌നേഹിക്കുന്നു, നമ്മളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നത് പെറ്റ്‌സ് ആണെന്നാണ് രശ്മിക പറഞ്ഞിട്ടുള്ളത്.



'ഇന്ന് ഇന്റർനാഷണൽ പെറ്റ് ഡേ, ഈ ദിവസം എനിക്കോർമവരുന്നത് ഈ ക്യൂട്ട് പെറ്റ്‌സുകളെ പരിശീലിപ്പിക്കാൻ ഞാൻ ചെലവഴിച്ച മണിക്കൂറുകളാണ്' എന്നായിരുന്നു രശ്മികയുടെ പോസ്റ്റ്. 'എന്റെ കുഞ്ഞ്, നല്ല കുട്ടിയായ മാക്‌സി, നിന്റെ ആത്മാവിന് നിത്യശാന്തി. നിന്നെ ഞങ്ങള്‍ മിസ്സ് ചെയ്യും. ഉടനെ നമ്മള്‍ വീണ്ടും കാണും' എന്നാണ് വേദനയോടെ രശ്മിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചത്.
കരിയറിൽ ഏറ്റവും തിരക്കുള്ള സമയത്തിലൂടെയാണ് രശ്മിക കടന്നുപോകുന്നത്. രൺബീർ സിംഗിനൊപ്പം അഭിനയിച്ച ആനിമൽ എന്ന സിനിമയാണ് ഏറ്റവുമൊടുവിൽ രശ്മികയുടേതായി പുറത്തിറങ്ങിയത്. ഇപ്പോൾ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്നത് അല്ലു അർജുനൊപ്പം ചെയ്ത പുഷ്പ 2 ന്റെ റിലീസിനായിട്ടാണ്. 

Find Out More:

Related Articles: