ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന് മോദി; ഒപ്പം ഒരുമിച്ച് പ്രവർത്തിക്കാമെന്നും!

Divya John
 ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന് മോദി; ഒപ്പം ഒരുമിച്ച് പ്രവർത്തിക്കാമെന്നും!  ഇന്ത്യ - യുഎസ് സഹകരണം പുതുക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി മോദി, ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ആഹ്വാനം ചെയ്തു. ട്രംപിനൊപ്പമുള്ള ചിത്രങ്ങളും മോദി പങ്കുവെച്ചു. യുഎസ് പ്രസിഡൻ്റ് സ്ഥാനം ഉറപ്പിച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ്റെ സുഹൃത്തേ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.  നേരത്തെ ട്രംപ് - മോദി ഭരണകൂടങ്ങൾ ഇരുരാജ്യങ്ങൾ തമ്മിൽ ശക്തമായ നയതന്ത്ര ബന്ധവും, പ്രതിരോധം, സുരക്ഷ എന്നീ വിഷയങ്ങളിൽ തന്തപ്രധാന സഹകരണവും പുലർത്തിയിരുന്നു. ഇരുനേതാക്കളും തീവ്രവാദത്തിനെതിരെ, പ്രത്യേകിച്ചു പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീഷണികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് പലപ്പോഴും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു.



 2019ൽ ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി', 2020ൽ അഹമ്മദാബാദിൽ നടന്ന 'നമസ്തേ ട്രംപ്' പരിപാടികൾ ഇരുവർക്കുമിടയിലെ സൗഹൃദം അടിവരയിടുന്നതായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ട്രംപിന് അഭിനന്ദനങ്ങൾ നേ‍ർന്നു. ട്രംപിൻ്റെ രണ്ടാം ടേമിലെ ചരിത്ര വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലൻസ്കി യു.എസുമായുള്ള യുക്രൈൻ്റെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാനും കാത്തിരിക്കുകയാണെനനും പറഞ്ഞു. അതേസമയം ട്രംപിന് അഭിനന്ദനങ്ങൾ നേർന്ന് മറ്റ് ലോകനേതാക്കളും രംഗത്തെത്തി.




ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വൈറ്റ് ഹൗസിലേക്കുള്ള നിങ്ങളുടെ ചരിത്രപരമായ തിരിച്ചുവരവ് അമേരിക്കയ്ക്ക് ഒരു പുതിയ തുടക്കവും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിന് ശക്തമായ പ്രതിബദ്ധതയും വാഗ്ദാനം ചെയ്യുന്നുവെന്ന് നെതന്യാഹു എക്സിൽ കുറിച്ചു.നേരത്തെ ട്രംപ് - മോദി ഭരണകൂടങ്ങൾ ഇരുരാജ്യങ്ങൾ തമ്മിൽ ശക്തമായ നയതന്ത്ര ബന്ധവും, പ്രതിരോധം, സുരക്ഷ എന്നീ വിഷയങ്ങളിൽ തന്തപ്രധാന സഹകരണവും പുലർത്തിയിരുന്നു.



 ഇരുനേതാക്കളും തീവ്രവാദത്തിനെതിരെ, പ്രത്യേകിച്ചു പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീഷണികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് പലപ്പോഴും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു. 2019ൽ ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി', 2020ൽ അഹമ്മദാബാദിൽ നടന്ന 'നമസ്തേ ട്രംപ്' പരിപാടികൾ ഇരുവർക്കുമിടയിലെ സൗഹൃദം അടിവരയിടുന്നതായിരുന്നു.

Find Out More:

Related Articles: