പിപി ദിവ്യയുടെ കാര്യം മൂന്ന് ദിവസമായി പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ!

Divya John
 പിപി ദിവ്യയുടെ കാര്യം മൂന്ന് ദിവസമായി പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ! പിപി ദിവ്യയുടെ കാര്യം മൂന്ന് ദിവസമായി പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ല. ഇതെല്ലാം ഒത്തുതീർപ്പ് രാഷ്ടീയത്തിൻ്റെ ഭാഗമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് വി ആർ മോഹൻദാസിന് ബിജെപിയിൽ അംഗത്വം നൽകി അദ്ദേഹം പറഞ്ഞു. ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഇന്ത്യാ മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്.



കോൺഗ്രസിൻ്റെ കുടുംബാധിപത്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇനി ഗാന്ധി പരിവാറിലെ പിൻഗാമികൾ തിരഞ്ഞെടുക്കുന്ന മണ്ഡലം ലക്ഷദ്വീപായിരിക്കും. അവിടെ പൂർണമായും ഒരു വിഭാഗമാണുള്ളത്. സിപിഎം- കോൺഗ്രസ് നേതാക്കൾ മതേതര വോട്ട് എന്ന് പറയുന്നത് ഒരു വിഭാഗത്തിൻ്റെ മാത്രം വോട്ടാണ്. ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും വോട്ട് മതേതരമല്ലേ? എകെ ബാലൻ പറഞ്ഞത് ഇ. ശ്രീധരനെ തോൽപ്പിക്കാൻ മതേതര വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നാണ്. അപ്പോൾ ഇടതുപക്ഷത്തിന് കിട്ടിയത് മതേതരവോട്ടല്ലേ? പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.  നരേന്ദ്രമോദിയുടെ ഭരണത്തിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേരുന്നതെന്ന് വിആർ മോഹൻദാസ് പറഞ്ഞു. മോദിയെ കുറ്റം പറയുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നത്.



രാജ്യത്തിനെ എതിർക്കുന്നവരെ പിന്തുണയ്ക്കുന്നവരായി കോൺഗ്രസ് മാറി. കരുണാകരനെയും കുടുംബത്തെയും അപമാനിച്ചവരെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിൻ്റെ അടിസ്ഥാന പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവ് ഉയർത്തുന്നില്ല. തൊഴിലില്ലായ്മയോ അഴിമതിയോ വയനാടിൻ്റെ പുനരധിവാസമോ ചർച്ച ചെയ്യുന്നില്ല. വയനാട് പുനരധിവാസത്തിലെ സർക്കാർ പരാജയം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കാത്തതെന്താണ്? 786 കോടി അനുവദിച്ച കേന്ദ്രത്തിനെ കുറ്റം പറയാതെ സംസ്ഥാനത്തിൻ്റെ അലംഭാവം പറയുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ദുരന്തബാധിതർക്ക് വീടുകൾ സ്പോൺസർ ചെയ്തവരെ സർക്കാർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.



 മൂന്ന് മാസം മുമ്പ് സർവ്വകക്ഷി യോഗത്തിൽ പറഞ്ഞതിന് നേരെ വിപരീതമാണിത്. എന്നാൽ പ്രിയങ്കയോ രാഹുലോ ഇതിനെ പറ്റി സംസാരിക്കുന്നില്ല. കേന്ദ്രസർക്കാരിന് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ പോലും സർക്കാർ തയ്യാറായില്ല. പ്രതിപക്ഷ നേതാവ് ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. യുഡിഎഫും ഇത് തന്നെയാണ് ചെയ്യുന്നത്. വഖഫ് ബോർഡിൻ്റെ അധിനിവേശത്തിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസാക്കിയവരാണ് എൽഡിഎഫും യുഡിഎഫും. ഇതിനെതിരെ ശബ്ദിക്കാൻ നിയമസഭയിൽ എൻഡിഎ പ്രതിനിധികൾ എത്തേണ്ടത് ആവശ്യമാണ്. പാലക്കാട് ഇപ്പോൾ ഇന്ത്യാ മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്.



കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും മകനുമാണ്. കോൺഗ്രസിൻ്റെ കുടുംബാധിപത്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇനി ഗാന്ധി പരിവാറിലെ പിൻഗാമികൾ തിരഞ്ഞെടുക്കുന്ന മണ്ഡലം ലക്ഷദ്വീപായിരിക്കും. അവിടെ പൂർണമായും ഒരു വിഭാഗമാണുള്ളത്. സിപിഎം- കോൺഗ്രസ് നേതാക്കൾ മതേതര വോട്ട് എന്ന് പറയുന്നത് ഒരു വിഭാഗത്തിൻ്റെ മാത്രം വോട്ടാണ്. ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും വോട്ട് മതേതരമല്ലേ? എകെ ബാലൻ പറഞ്ഞത് ഇ. ശ്രീധരനെ തോൽപ്പിക്കാൻ മതേതര വോട്ടുകൾ യുഡിഎഫിലേക്ക് പോയെന്നാണ്. അപ്പോൾ ഇടതുപക്ഷത്തിന് കിട്ടിയത് മതേതരവോട്ടല്ലേ?

Find Out More:

Related Articles: