ഔദ്യോഗിക ചിഹ്നം ആയി ഓട്ടോറിക്ഷ അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം! കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി രണ്ടില ചിഹ്നത്തിനായുള്ള തർക്കം അവസാനിപ്പിച്ച് പുതിയ ചിഹ്നം നേടാനാണ് പാർട്ടി തീരുമാനം. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന്ആവശ്യവുമായി പാർട്ടി ചെയർമാൻ പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആയി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പാർട്ടിയുടെ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിയെ ലഭിച്ചതോടെ സംസ്ഥാന പാർട്ടി പദവി കേരളാ കോൺഗ്രസ് ഉറപ്പിച്ചിട്ടുണ്ട്. ചിഹ്നം ആവശ്യപ്പെട്ട് പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചാൽ തുടർ നടപടി സ്വീകരിക്കേണ്ടത് കമ്മീഷനാണ്.
നേരത്തെ കേരള കോൺഗ്രസ് എമ്മിൽ ലയിക്കുന്നതിന് മുൻപ് സൈക്കിളായിരുന്നു പിജെ ജോസഫിൻറെ ചിഹ്നം. കേരള കോൺഗ്രസ് എം രണ്ടായി പിളർന്നതിന് പിന്നാലെയാണ് പാർട്ടിയുടെ ചിഹ്നത്തെച്ചൊല്ലി തർക്കം ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയ്ക്ക് ലഭിച്ച ചിഹ്നം ഓട്ടോറിക്ഷയായിരുന്നു. കോട്ടയം മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിലുള്ള എതിർസ്ഥാനാർഥിയെ വീഴ്ത്തി ഓട്ടോ ജയിച്ച് കയറിയതോടെ ഇനി ഈ ചിഹ്നം മതിയെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. ഓട്ടോ ചിഹ്നം ഔദ്യോഗികമായി അനുവദിച്ച് കിട്ടിയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമായി മാറുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ഈ സാഹചര്യത്തിലാണ് ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ പാർട്ടി ചെയർമാൻ പിജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തിയത്. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ആയതോടെ ഓട്ടോയുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ. ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആയി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പാർട്ടിയുടെ തീരുമാനം. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി രണ്ടില ചിഹ്നത്തിനായുള്ള തർക്കം അവസാനിപ്പിച്ച് പുതിയ ചിഹ്നം നേടാനാണ് പാർട്ടി തീരുമാനം. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന്ആവശ്യവുമായി പാർട്ടി ചെയർമാൻ പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
കേരള കോൺഗ്രസ് എം രണ്ടായി പിളർന്നതിന് പിന്നാലെയാണ് പാർട്ടിയുടെ ചിഹ്നത്തെച്ചൊല്ലി തർക്കം ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയ്ക്ക് ലഭിച്ച ചിഹ്നം ഓട്ടോറിക്ഷയായിരുന്നു. കോട്ടയം മണ്ഡലത്തിൽ രണ്ടില ചിഹ്നത്തിലുള്ള എതിർസ്ഥാനാർഥിയെ വീഴ്ത്തി ഓട്ടോ ജയിച്ച് കയറിയതോടെ ഇനി ഈ ചിഹ്നം മതിയെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. ഓട്ടോ ചിഹ്നം ഔദ്യോഗികമായി അനുവദിച്ച് കിട്ടിയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമായി മാറുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ പാർട്ടി ചെയർമാൻ പിജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തിയത്. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ആയതോടെ ഓട്ടോയുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ. ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആയി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.