നടൻ നസറുദ്ദീൻ ഷായുടെ മകൾ സിപിഎം സ്ഥാനാർഥിയോ? പശ്ചിമ ബംഗാളിൽ നടൻ നസറുദ്ദീൻ ഷായുടെ മകൾ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന് കാണിച്ച് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി. വാഹനത്തിൽ പ്രചാരണം നടത്തുന്ന സിപിഎം സ്ഥാനാർത്ഥിയായ സ്ത്രീയെ ആ വെെറലായ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ശക്തമായത്.സൈറാ ഷാ ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മകളാണോ എന്ന് അന്വേഷിക്കാൻ ലേഖകൻ തീരുമാനിച്ചു. കീവേഡ് ഉപയോഗിച്ച് നെറ്റിൽ സെർച്ച് ചെയ്തപ്പോൾ വിവരണം ലഭിച്ചു.
ഇന്ത്യാന്യൂസ് യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുള്ള ഒരു വീഡിയോ ലിങ്ക് ലഭിച്ചു. 2.12 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ആരാണ് സൈറാ ഷാ ഹലിം എന്ന് പറയുന്നുണ്ട്. ഇന്ത്യാന്യൂസ് യൂട്യൂബ് ചാനൽ പങ്കുവെച്ച് വീഡിയോയുടെ മുഴുവൻ രൂപം കാണാം.പ്രചാരത്തിലുള്ള വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചു. വെെറലായ ദൃശ്യങ്ങൾക്ക് സമാനമായ നിരവധി ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. ടിവി9 ബാംഗ്ലയുടെ വാർത്ത പരിശോധിച്ചപ്പോൾ സൈറാ ഷാ ഹലിം, ലോക്സഭാ ഇലക്ഷൻ 2024 എന്ന ഇംഗ്ലീഷ് തലക്കെട്ട് നൽകിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോയിലുള്ളത് സിപിഎം സ്ഥാനാർത്ഥിയായി സൗത്ത് കൊൽക്കത്തയിൽ നിന്നും മത്സരിക്കുന്ന സൈറാ ഷാ ഹലിം ആണ് എന്ന് അന്വേഷണത്തിൽ ലേഖകൻ കണ്ടെത്തി.
ഈ വീഡിയോ ആണ് നടൻ നസറുദ്ദീൻ ഷായുടെ മകൾ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായി കെണ്ടിരിക്കുന്നത്. "നടൻ നസറുദ്ദീൻ ഷായുടെ മകൾ പശ്ചിമ ബംഗാളിൽ CPIM സ്ഥാനാർത്ഥി" എന്ന തലകെട്ടോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു. പോസ്റ്റിന് താഴെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്താൻ India Today ലേഖകൻ അന്വേഷണം ആരംഭിച്ചു. വീഡിയോയിലുള്ള സിപിഎം സ്ഥാനാർത്ഥി സൈറാ ഷാ ഹലിം നസറുദ്ദീൻ ഷായുടെ മകളല്ല. എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ശക്തമായത്.സൈറാ ഷാ ബോളിവുഡ് നടൻ നസറുദ്ദീൻ ഷായുടെ മകളാണോ എന്ന് അന്വേഷിക്കാൻ ലേഖകൻ തീരുമാനിച്ചു. കീവേഡ് ഉപയോഗിച്ച് നെറ്റിൽ സെർച്ച് ചെയ്തപ്പോൾ വിവരണം ലഭിച്ചു. ഇന്ത്യാന്യൂസ് യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുള്ള ഒരു വീഡിയോ ലിങ്ക് ലഭിച്ചു. 2.12 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ആരാണ് സൈറാ ഷാ ഹലിം എന്ന് പറയുന്നുണ്ട്. ഇന്ത്യാന്യൂസ് യൂട്യൂബ് ചാനൽ പങ്കുവെച്ച് വീഡിയോയുടെ മുഴുവൻ രൂപം കാണാം.പ്രചാരത്തിലുള്ള വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചു. വെെറലായ ദൃശ്യങ്ങൾക്ക് സമാനമായ നിരവധി ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. ടിവി9 ബാംഗ്ലയുടെ വാർത്ത പരിശോധിച്ചപ്പോൾ സൈറാ ഷാ ഹലിം, ലോക്സഭാ ഇലക്ഷൻ 2024 എന്ന ഇംഗ്ലീഷ് തലക്കെട്ട് നൽകിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.