പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി വിധി; അമീറുൽ ഇസ്ലാമിന് തൂക്കുകയർതന്നെ!

Divya John
 പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി വിധി; അമീറുൽ ഇസ്ലാമിന് തൂക്കുകയർതന്നെ! തന്നെ കുറ്റവിമുക്തനാക്കണമെന്ന അമീറുലിന്റെ അപേക്ഷ കോടതി തള്ളി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥി കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ശിക്ഷ കുറയ്ക്കാൻ മതിയായ കാരണങ്ങളുണ്ടോയെന്നാണ് ഹൈക്കോടതി പരിശോധിച്ചത്. ഇതിനുള്ള കീഴ്‌വഴക്കപ്രകാരമുള്ള പ്രക്രിയകളിലൂടെയെല്ലാം കോടതി കടന്നുപോയി. സുപ്രീംകോടതി നേരത്തേ മുമ്പോട്ടുവെച്ച ചില മാനദണ്ഡങ്ങളുണ്ട്. മിറ്റിഗേഷൻ എൻക്വയറി നടത്തുക എന്നതാണ് ഇതിന്റെ പ്രധാന ഭാഗംം. പ്രതിയുടെ സാമൂഹ്യപശ്ചാത്തലവും കുടുംബ പശ്ചാത്തലവുമെല്ലാം വിശദമായി പരിശോധിക്കും. ഇതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുകയും പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയുമെല്ലാം ചെയ്യും.



 സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിനുള്ള മിറ്റിഗേഷൻ എൻക്വയറി ആറ്റിങ്ങൽ ഇരട്ടക്കെലപാതക കേസിലെ പ്രതി നിനോ മാത്യുവിന്റെ ഇളവപേക്ഷയിലും നടത്തിയിരുന്നു. ഈ കേസിലും ഇന്ന് വിധി വരും. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അമീറുലിനെതിരെ തെളിഞ്ഞത്. അസം സ്വദേശിയാണ് അമീറുൽ. 2016 ഏപ്രിൽ 28നായിരുന്നു നിയമ വിദ്യാർഥി പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്. അതിക്രൂരമായ കൊലപാതകം കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കി. പൊലീസ് കൃത്രിമമായി നിർമിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നാണ് കീഴ്ക്കോടതി വിധിക്കെതിരെ അമീറുൽ ഉന്നയിച്ച വാദം. എന്നാൽ കീഴ്ക്കോടതി വിധി അംഗീകരിച്ച ഹൈക്കോടതി ഈ വാദം തള്ളിക്കളയുകയായിരുന്നു.




 പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥി കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. തന്നെ കുറ്റവിമുക്തനാക്കണമെന്ന അമീറുലിന്റെ അപേക്ഷ കോടതി തള്ളി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീംകോടതി നേരത്തേ മുമ്പോട്ടുവെച്ച ചില മാനദണ്ഡങ്ങളുണ്ട്. മിറ്റിഗേഷൻ എൻക്വയറി നടത്തുക എന്നതാണ് ഇതിന്റെ പ്രധാന ഭാഗംം. പ്രതിയുടെ സാമൂഹ്യപശ്ചാത്തലവും കുടുംബ പശ്ചാത്തലവുമെല്ലാം വിശദമായി പരിശോധിക്കും. ഇതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുകയും പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയുമെല്ലാം ചെയ്യും. സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിനുള്ള മിറ്റിഗേഷൻ എൻക്വയറി ആറ്റിങ്ങൽ ഇരട്ടക്കെലപാതക കേസിലെ പ്രതി നിനോ മാത്യുവിന്റെ ഇളവപേക്ഷയിലും നടത്തിയിരുന്നു. ഈ കേസിലും ഇന്ന് വിധി വരും.



കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അമീറുലിനെതിരെ തെളിഞ്ഞത്. അസം സ്വദേശിയാണ് അമീറുൽ. 2016 ഏപ്രിൽ 28നായിരുന്നു നിയമ വിദ്യാർഥി പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്. അതിക്രൂരമായ കൊലപാതകം കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കി. പൊലീസ് കൃത്രിമമായി നിർമിച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നാണ് കീഴ്ക്കോടതി വിധിക്കെതിരെ അമീറുൽ ഉന്നയിച്ച വാദം. എന്നാൽ കീഴ്ക്കോടതി വിധി അംഗീകരിച്ച ഹൈക്കോടതി ഈ വാദം തള്ളിക്കളയുകയായിരുന്നു.

Find Out More:

Related Articles: