കോൺഗ്രസ് സ്ഥാനാർഥിയെ കാണാനില്ലേ: സംഭവിച്ചതെന്ത്?

Divya John
 കോൺഗ്രസ് സ്ഥാനാർഥിയെ കാണാനില്ലേ: സംഭവിച്ചതെന്ത്?  കോൺഗ്രസ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതിനാൽ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിജയിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.സൂറത്തിലെ പ്രാദേശിക കോൺഗ്രസ് നേതാവും സ്ഥാനാർഥിയുമായിരുന്ന നീലേഷ് കുംബാനിയെ കാണാനില്ലെന്ന് റിപ്പോർട്ട്.നാടകീയരംഗങ്ങൾക്കൊടുവിലാണ് ബിജെപിക്ക് സൂറത്തിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം സ്വന്തമാക്കാനായത്. ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാടീൽ ഇതുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിക്ക് സൂറത്ത് ആദ്യ താമര സമ്മാനിച്ചുവെന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർഥിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



ഏപ്രിൽ 18-നാണ് കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുംബാനി നാമനിർദേശപത്രിക സമർപ്പിച്ചത്. തൊട്ടടുത്ത ദിവസം ബിജെപി നേതാവ് ദിനേഷ് ജോധാനി സ്ഥാനാർഥിയെ പിന്തുണക്കുന്നവരുടെ ഒപ്പുകൾ വ്യാജമാണെന്ന് പരാതി നൽകി. ഒപ്പുകൾ തങ്ങളുടേതല്ലെന്ന് പിന്തുണച്ച നാലുപേർ സത്യവാങ്മൂലം സമർപ്പിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസത്തിനകം മറുപടി നൽകാൻ കോൺഗ്രസ് സ്ഥാനാർഥിയോട് ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥിയും പിന്തുണച്ചവരും എത്താതിരുന്നതോടെ പത്രിക തള്ളുകയായിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതിയായ ഏപ്രിൽ 22-ന് ബിഎസ്പി സ്ഥാനാർഥിയും സ്വതന്ത്രരും പത്രിക പിൻവലിച്ചതോടെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.



അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപിയുടെ സമ്മർദ്ദരാഷ്ട്രീയം കാരണം നീലേഷ് കുംബാനിയെ പിന്തുണച്ചിരുന്ന നാലുപേർ അവസാനനിമിഷത്തിൽ പിൻമാറുകയായിരുന്നുവെന്ന് കോൺഗ്രസ് വാക്താവ് അഭിഷേക് സിങ്വി അവകാശപ്പെട്ടു. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും സ്ഥാനാർഥിയെ മണിക്കൂറുകളോളം കാണാനുണ്ടായിരുന്നില്ല. അയാൾ തിരിച്ചെത്തുന്നതിന് മുമ്പേ മറ്റു സ്ഥാനാർഥികൾ പത്രിക പിൻവലിച്ചിരുന്നുവെന്നും സിങ്വി കൂട്ടിച്ചേർത്തു.കോൺഗ്രസ് സ്ഥാനാർഥിയെ കാണാതായതിന് പിന്നാലെ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും പരന്നു. ഇതോടെ നീലേഷ് കുംബാനിയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും ശക്തമായി. 'ജനവഞ്ചകൻ' വിളികളുമായാണ് പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.



ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി ആർ പാടീൽ ഇതുമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രിക്ക് സൂറത്ത് ആദ്യ താമര സമ്മാനിച്ചുവെന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർഥിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഏപ്രിൽ 18-നാണ് കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുംബാനി നാമനിർദേശപത്രിക സമർപ്പിച്ചത്. തൊട്ടടുത്ത ദിവസം ബിജെപി നേതാവ് ദിനേഷ് ജോധാനി സ്ഥാനാർഥിയെ പിന്തുണക്കുന്നവരുടെ ഒപ്പുകൾ വ്യാജമാണെന്ന് പരാതി നൽകി. ഒപ്പുകൾ തങ്ങളുടേതല്ലെന്ന് പിന്തുണച്ച നാലുപേർ സത്യവാങ്മൂലം സമർപ്പിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസത്തിനകം മറുപടി നൽകാൻ കോൺഗ്രസ് സ്ഥാനാർഥിയോട് ആവശ്യപ്പെട്ടു.
സ്ഥാനാർത്ഥിയും പിന്തുണച്ചവരും എത്താതിരുന്നതോടെ പത്രിക തള്ളുകയായിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതിയായ ഏപ്രിൽ 22-ന് ബിഎസ്പി സ്ഥാനാർഥിയും സ്വതന്ത്രരും പത്രിക പിൻവലിച്ചതോടെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.

Find Out More:

Related Articles: