ആദ്യം ദുൽഖർ, പിന്നാലെ ജയം രവിയും: ഇപ്പോൾ വീണ്ടും രണ്ടുപേരും തിരിച്ചുവരാൻ കാരണം?

Divya John
 ആദ്യം ദുൽഖർ, പിന്നാലെ ജയം രവിയും: ഇപ്പോൾ വീണ്ടും രണ്ടുപേരും തിരിച്ചുവരാൻ കാരണം?
ദുൽഖർ സൽമാനും താരനിരയിൽ ഉണ്ട് എന്നതായിരുന്നു മലയാളികളുടെ അഭിമാനം. ദുൽഖർ മാത്രമല്ല, തൃഷ, ജയം രവി, വിക്രം പ്രഭു എന്നിങ്ങനെ പല മുൻനിര താരങ്ങളുടെയും പേര് പറഞ്ഞു കേട്ടു. എന്നാൽ പിന്നെ പറഞ്ഞത് പോലെ ഒന്നും ആയിരുന്നില്ല പിന്നീട് വന്ന അപ്‌ഡേഷനുകൾ. സിനിമയിൽ നിന്ന് ഓരോരുത്തരായി പിന്മാറുന്നതായും, പുതിയ താരങ്ങൾ കടന്നുവരുന്നതുമായുള്ള വാർത്തകൾ കേട്ടുകൊണ്ടേയിരുന്നു. ദുൽഖർ സൽമാൻ ചിത്രത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ജയം രവിയും സിനിമ ഉപേക്ഷിച്ചു.എന്നാൽ ഇപ്പോൾ രണ്ട് പേരും വീണ്ടും ടീമിനൊപ്പം റീ ജോയിൻ ചെയ്തു എന്നാണ് പുതിയ അപ്‌ഡേഷൻ. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കമൽ ഹസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമ എന്ന കാരണത്താൽ തന്നെ പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ നിറഞ്ഞ സിനിമയാണ് തഗ്ഗ് ലൈഫ്. ഇവരെ കൂടാതെ സിലമ്പരസൻ എന്ന ചിമ്പുവും താരനിരയിലുണ്ട്. ദുൽഖർ സൽമാന് പകരം ആദ്യം ഈ റോളിലേക്ക് ചിമ്പുവിനെയായിരുന്നു പരിഗണിച്ചിരുന്നത്. പുതിയ അപ്‌ഡേഷൻ പ്രകാരം ചിമ്പു ഇരട്ട വേഷത്തിലാണ് തഗ്ഗ് ലൈഫിൽ എത്തുന്നത് എന്നാണ് വിവരം. നാസർ, അഭിരാമി തുടങ്ങിയവരാണ് മറ്റ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.സൈബീരിയയിൽ വച്ചുള്ള ഷൂട്ടിങ് കഴിഞ്ഞ ആഴ്ച ടീം പൂർത്തിയാക്കിയിരുന്നു. ഇനി ന്യൂഡൽഹിയിലും ചെന്നൈയലും ഉള്ള ഷെഡ്യൂൾ ബാക്കിയാണ്. മദ്രാസ് ടാക്കീസും രാജ് കമൽ ഫിലിംസും റെഡ് ഗെയിന്റ് മൂവീസും ചേർന്നാണ് തഗ്ഗ് ലൈഫ് നിർമിയ്ക്കുന്നത്. എ ആർ റഹ്‌മാനാണ് സംഗീത സംവിധായകൻ. രവി കെ ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സൂര്യയുടെ പുതിയ സിനിമയിൽ ദുൽഖർ സൈൻ ചെയ്തിരുന്നു. ആ സിനിമയുടെ ഡേറ്റുമായി ക്ലാഷ് ആയത് കാരണമാണ് ദുൽഖറിന് മണിരത്‌നം - കമൽ ഹാസൻ ചിത്രം ഉപേക്ഷിക്കേണ്ടി വന്നത്. എന്നാൽ സൂര്യയുടെ ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടി വച്ചപ്പോൾ മണിരത്‌നത്തിന്റെ ചിത്രത്തിൽ റീ ജോയിൻ ചെയ്യുകയായിരുന്നു. സുഹാസിനിയുടെ നിർബന്ധത്തെ തുടർന്ന് ജയം രവി തഗ്ഗ് ലൈഫിൽ ഗസ്റ്റ് റോൾ ചെയ്യാൻ സമ്മതിച്ചു എന്നാണ് വിവരം. എന്നാൽ പിന്നെ പറഞ്ഞത് പോലെ ഒന്നും ആയിരുന്നില്ല പിന്നീട് വന്ന അപ്‌ഡേഷനുകൾ. സിനിമയിൽ നിന്ന് ഓരോരുത്തരായി പിന്മാറുന്നതായും, പുതിയ താരങ്ങൾ കടന്നുവരുന്നതുമായുള്ള വാർത്തകൾ കേട്ടുകൊണ്ടേയിരുന്നു. ദുൽഖർ സൽമാൻ ചിത്രത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ജയം രവിയും സിനിമ ഉപേക്ഷിച്ചു. എന്നാൽ ഇപ്പോൾ രണ്ട് പേരും വീണ്ടും ടീമിനൊപ്പം റീ ജോയിൻ ചെയ്തു എന്നാണ് പുതിയ അപ്‌ഡേഷൻ.

Find Out More:

Related Articles: