രാജ്യസഭയിലേക്കെന്ന് സത്യവാങ്മൂലം; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് യുഡിഎഫ്! ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി റിട്ടേണിംഗ് ഓഫീസർക്കു പരാതി നൽകി. നാമനിർദ്ദേശ പത്രികയിലും സത്യവാങ്മൂലത്തിലും അബദ്ധജടിലവും അസത്യവും വ്യാജവുമായ വിവരങ്ങൾ സമർപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെ മൽസരിക്കുന്നതിൽ നിന്ന് അയോഗ്യത കല്പിക്കണമെന്ന് യുഡിഎഫ്. ഇത്തരം സത്യവിരുദ്ധവും വ്യാജവുമായ പ്രസ്താവങ്ങൾ ജനാധിപത്യ പ്രക്രിയയെയും സമ്മതിദായകരുടെ അറിയാനുള്ള അവകാശത്തെയും ഹനിക്കുന്നതതും വിശദാംശങ്ങളെ വളച്ചൊടിക്കൂന്നതുമാണെന്ന് തമ്പാനൂർ രവി പരാതിയിൽ പറഞ്ഞു.
പൊതുജന വിശ്വാസത്തിനു ഭംഗം വരുത്തുന്ന ഇത്തരം അപകടകരമായ പ്രവണതകൾ കീഴ്‌വഴക്കങ്ങളാകാതിരിക്കാൻ ബിജെപി സ്ഥാനാർത്ഥിക്കെതിരെ അയോഗ്യത ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളണമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ അറിയിക്കണമെന്നും തമ്പാനൂർ രവി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
താൻ 680 രൂപ മാത്രമാണ് നികുതി അടയ്ക്കുന്നത് എന്ന സത്യവാങ്മൂലം ശരിയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർലമെൻറംഗം, മന്ത്രി എന്നീ നിലകളിലുള്ള ശമ്പളവും ആനുകൂല്യങ്ങളും, നിക്ഷേപങ്ങളിൽ നിന്നുള്ള പലിശയും ലാഭവിഹിതവും മാത്രമാണ് തന്റെ വരുമാനമെന്ന് രാജീവ് എക്സ് പോസ്റ്റിൽ പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിൽ തന്റെ നികുതി ബാധകമായ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു.
ഇതിനു കാരണം കോവിഡ് കാലത്തുണ്ടായ നഷ്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ലോക്സഭാ മണ്ഡലത്തിന്റെ പേരും നമ്പരും സംസ്ഥാനത്തിന്റെ പേരും തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോക്സഭാ മണ്ഡലത്തിന്റെ പേരും നമ്പരുമായി കർണാടകയിലെ അസംബ്ളി മണ്ഡലമായ ബിടിഎം ലേഔട്ടിന്റെ പേരും നമ്പരുമാണ് നൽകിയിരിക്കുന്നത്. രാജ്യസഭയിലേക്കാണ് മൽസരിക്കുന്നതെന്നും സത്യപ്രസ്താവനയിൽ പറഞ്ഞിരിക്കുന്നു. കേരളത്തിലല്ല കർണാടകയിൽ നിന്നാണ് ലോക്സഭയിലേക്കുള്ള മൽസരമെന്നും സത്യപ്രസ്താവനയിൽ പറയുന്നു.
ഇത്തരം സത്യവിരുദ്ധവും വ്യാജവുമായ പ്രസ്താവങ്ങൾ ജനാധിപത്യ പ്രക്രിയയെയും സമ്മതിദായകരുടെ അറിയാനുള്ള അവകാശത്തെയും ഹനിക്കുന്നതതും വിശദാംശങ്ങളെ വളച്ചൊടിക്കൂന്നതുമാണെന്ന് തമ്പാനൂർ രവി പരാതിയിൽ പറഞ്ഞു. പൊതുജന വിശ്വാസത്തിനു ഭംഗം വരുത്തുന്ന ഇത്തരം അപകടകരമായ പ്രവണതകൾ കീഴ്‌വഴക്കങ്ങളാകാതിരിക്കാൻ ബിജെപി സ്ഥാനാർത്ഥിക്കെതിരെ അയോഗ്യത ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളണമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ അറിയിക്കണമെന്നും തമ്പാനൂർ രവി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.