മോഹൻലാലും അമ്മയും ഒന്നിച്ചുള്ള ചിത്രം വൈറൽ!

frame മോഹൻലാലും അമ്മയും ഒന്നിച്ചുള്ള ചിത്രം വൈറൽ!

Divya John
 മോഹൻലാലും അമ്മയും ഒന്നിച്ചുള്ള ചിത്രം വൈറൽ! അഭിനയത്തിന് പുറമെ നിർമാണത്തിലും സജീവമായിരുന്നു അദ്ദേഹം. വർഷങ്ങളായുള്ള സിനിമാജീവിതത്തിനിടെ അടുത്തിടെയായിരുന്നു സംവിധാനത്തിൽ കൈവെച്ചത്. പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രമായിരുന്നു ബറോസ്. ത്രീഡി രൂപത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടറാണ് മോഹൻലാൽ. വില്ലനായി തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. എല്ലാതരം കഥാപാത്രങ്ങളും ഇവിടെ ഭദ്രമാണെന്ന് തെളിയിച്ചായിരുന്നു അദ്ദേഹം മുന്നേറിയത്.സമയം കിട്ടുമ്പോഴാണ് മോൻ വരുന്നത്. വന്നിട്ട് അപ്പോൾ തന്നെ മടങ്ങിപ്പോവാനാണെങ്കിൽ വരണമെന്നില്ല. കുറച്ച് സമയം നിൽക്കാൻ പറ്റുകയാണെങ്കിൽ വന്നാൽ മതി.




രണ്ട് ദിവസമെങ്കിലും നിന്നിട്ട് പോയിക്കോളൂ എന്ന് പറയാറുണ്ട്. അവന്റെ ജോലിയെക്കുറിച്ച് എനിക്ക് നന്നായിട്ട് അറിയാം. സമയം കിട്ടുമ്പോഴാണ് വീട്ടിലേക്ക് വരാറുള്ളത്. എല്ലാ ദിവസവും വിളിക്കാറുണ്ട്. ലാലു വിളിക്കാൻ വൈകിയാൽ മോള് വിളിച്ച് സംസാരിക്കും. ഫോൺ വിളിയുടെ കാര്യത്തിൽ സ്ട്രിക്ടാണ് ലാലു എന്നുമായിരുന്നു അന്ന് ശാന്തകുമാരി പറഞ്ഞത്.
താൻ സംവിധാനം ചെയ്ത സിനിമ കാണാൻ അമ്മയ്ക്ക് തിയേറ്ററിലേക്ക് വരാനാവില്ല എന്നതിൽ സങ്കടമുണ്ടെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ജീവിതത്തിൽ അച്ഛനും അമ്മയും നൽകിയ പിന്തുണയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് അദ്ദേഹം. ലാലു എന്നാണ് അമ്മ സ്‌നേഹത്തോടെ വിളിക്കാറുള്ളത്. ലാലിന്റെ അമ്മയെക്കുറിച്ച് പ്രിയപ്പെട്ടവരും വാചാലരാവാറുണ്ട്. തിരക്കുകൾക്കിടയിൽ മകനെ കാണാൻ കിട്ടാത്തതുകൊണ്ട് പരിഭവം പറയുന്ന ആളല്ല താൻ എന്ന് മുൻപൊരു അഭിമുഖത്തിൽ ശാന്തകുമാരി പറഞ്ഞിരുന്നു.




മകന്റെ സിനിമ ലൊക്കേഷനിലേക്ക് അമ്മ വന്നതിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മ മകന്റെ അഭിനയം കാണാൻ സെറ്റിലെത്തിയ അപൂർവ്വ നിമിഷം. തൂവാനത്തുമ്പികൾ സിനിമയുടെ കേരളവർമ്മ കോളേജിലെ ലൊക്കേഷനിലേക്കായിരുന്നു മോഹൻലാലിന്റെ അമ്മ എത്തിയത്. ഫാൻസ് പേജുകളിലൂടെയായി ഈ ചിത്രം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.ആരോഗ്യപ്രശ്‌നങ്ങൾ കാരണം അമ്മയാക്ക് യാത്രകളൊന്നും പറ്റില്ല. വിശേഷ ദിനങ്ങളിൽ അമ്മയെ കാണാനും ഒന്നിച്ച് സമയം ചെലവഴിക്കാനുമായി മോഹൻലാലും സുചിത്രയും എത്താറുണ്ട്.



 അടുത്തിടെ അമ്മയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരുന്നു. 
അന്നത്തെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. 10 വർഷമായി അമ്മ കിടപ്പിലാണ്. സിനിമയെക്കുറിച്ചൊക്കെ അമ്മയോട് സംസാരിക്കാറുണ്ട്. കേൾക്കാനും സംസാരിക്കാനുമൊക്കെ അമ്മയ്ക്ക് പറ്റും. അത്ര ക്ലിയറല്ലെങ്കിലും അമ്മ എന്താണ് പറയുന്നതെന്ന് എനിക്ക് പെട്ടെന്ന് മനസിലാവും. ഇപ്പോഴും എന്റെ സിനിമകൾ അമ്മ ടിവിയിൽ കാണാറുണ്ട് എന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Find Out More:

Related Articles: