രാഹുലിനെതിരെ വയനാട്ടിൽ സ്മൃതി ഇറാനി; കെ സുരേന്ദ്രൻറെ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രിയും!

Divya John
 രാഹുലിനെതിരെ വയനാട്ടിൽ സ്മൃതി ഇറാനി; കെ സുരേന്ദ്രൻറെ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രിയും! ഏപ്രിൽ നാല് വ്യാഴാഴ്ചയാണ് സ്മൃതി ഇറാനി മണ്ഡലത്തിലേക്ക് വരുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലേക്ക് സ്മൃതി ഇറാനിയെത്തുന്നത് ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെടും. 2019ൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത് സ്മൃതി ഇറാനിയായിരുന്നു. വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻറെ പത്രികാ സമർപ്പണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും.മണ്ഡല ചരിത്രത്തിൽ രണ്ട് തവണ മാത്രമായിരുന്നു 2019ന് മുൻപ് കോൺഗ്രസ് അമേഠിയിൽ പരാജയപ്പെട്ടത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ പലതവണ വിജയിപ്പിച്ച മണ്ഡലത്തിൽ കഴിഞ്ഞതവണ രാഹുൽ വീഴുകയായിരുന്നു. 



2004 മുതൽ തുടർച്ചയായി രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലം കൂടിയാണിത്. ഏപ്രിൽ നാലിന് രാവിലെ പത്തുമണിക്കാണ് കെ സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. 'അമേഠിയിൽ വികസന വിപ്ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മ്രൃതി ഇറാനിജിയോടൊപ്പമാണ് പത്രികാ സമർപ്പണത്തിന് പോകുന്നത്' എന്ന് കെ സുരേന്ദ്രൻ തന്നെയാണ് അറിയിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറെ ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു അമേഠിയിൽ നടന്നത്. അതേസമയം രാഹുൽ ഗാന്ധി ഏപ്രിൽ 3നാണ് വയനാട്ടിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. റോഡ് ഷോയും അന്നു സംഘടിപ്പിക്കുന്നുണ്ട്. പത്രിക സമർപ്പണത്തിനുശേഷം വൈകുന്നേരം തന്നെ മടങ്ങിപ്പോകും. എൽഡിഎഫിനായി സിപിഐയുടെ ആനി രാജയാണ് ഇവിടെ മത്സരിക്കുന്നത്. 



2019ൽ വയനാട്ടിലേക്ക് എത്തിയ രാഹുൽ 7,06,367 വോട്ടുകളാണ് അന്ന് നേടിയത്. എതിർസ്ഥാനാർഥി എൽഡിഎഫിലെ പിപി സുനീർ 2,74,597 വോട്ടുകളും നേടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ അമേഠിയിൽ വീഴ്ത്തിയത്. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിൻറെ വയനാട്ടിലേക്കും സ്മൃതി ഇറാനി വരുന്നത്. നേരത്തെയും പലതവണ വയനാട് മണ്ഡലത്തിൽ സ്മൃതി ഇറാനിയെത്തിയിരുന്നു. മണ്ഡല ചരിത്രത്തിൽ രണ്ട് തവണ മാത്രമായിരുന്നു 2019ന് മുൻപ് കോൺഗ്രസ് അമേഠിയിൽ പരാജയപ്പെട്ടത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ പലതവണ വിജയിപ്പിച്ച മണ്ഡലത്തിൽ കഴിഞ്ഞതവണ രാഹുൽ വീഴുകയായിരുന്നു. 2004 മുതൽ തുടർച്ചയായി രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലം കൂടിയാണിത്. 



'അമേഠിയിൽ വികസന വിപ്ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മ്രൃതി ഇറാനിജിയോടൊപ്പമാണ് പത്രികാ സമർപ്പണത്തിന് പോകുന്നത്' എന്ന് കെ സുരേന്ദ്രൻ തന്നെയാണ് അറിയിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറെ ശ്രദ്ധിക്കപ്പെട്ട മത്സരമായിരുന്നു അമേഠിയിൽ നടന്നത്. അതേസമയം രാഹുൽ ഗാന്ധി ഏപ്രിൽ 3നാണ് വയനാട്ടിൽ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. റോഡ് ഷോയും അന്നു സംഘടിപ്പിക്കുന്നുണ്ട്. പത്രിക സമർപ്പണത്തിനുശേഷം വൈകുന്നേരം തന്നെ മടങ്ങിപ്പോകും. എൽഡിഎഫിനായി സിപിഐയുടെ ആനി രാജയാണ് ഇവിടെ മത്സരിക്കുന്നത്. 2019ൽ വയനാട്ടിലേക്ക് എത്തിയ രാഹുൽ 7,06,367 വോട്ടുകളാണ് അന്ന് നേടിയത്. എതിർസ്ഥാനാർഥി എൽഡിഎഫിലെ പിപി സുനീർ 2,74,597 വോട്ടുകളും നേടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ അമേഠിയിൽ വീഴ്ത്തിയത്. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിൻറെ വയനാട്ടിലേക്കും സ്മൃതി ഇറാനി വരുന്നത്.

Find Out More:

Related Articles: