7 ദിവസത്തേക്ക് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ട് കോടതി! ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മാർച്ച് 28 വരെ കസ്റ്റഡിയിൽ വെക്കാം. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. അറസ്റ്റിലുള്ള ബിആർഎസ് നേതാവ് കെ കവിതയെയും കെജ്രിവാളിനെയും ഒന്നിച്ച് ചോദ്യം ചെയ്യാൻ ഇതോടെ ഇഡിക്ക് സാഹചര്യമൊരുങ്ങി. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹമാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് ഒരുക്കിയിരിക്കുന്നത്. ആംആദ്മി പ്രവർത്തകർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. കെജ്രിവാളിനെ ഇഡി ഓഫീസിലേക്ക് മാറ്റും.മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ട് കോടതി.
ഡൽഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്ന നീക്കം നടന്നിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളെല്ലാം കെജ്രിവാളിനു പിന്നിൽ ശക്തമായി അണിനിരന്നിരിക്കുകയാണ്. പ്രതിപക്ഷത്തെ തളർത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെ സിപിഐ നേതാവ് ഡി രാജ അൽപസമയം മുമ്പ് പ്രസ്താവിച്ചു.
ഇഡിയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവാണ് കോടതിയിലെത്തിയത്. കെജ്രിവാളിനു വേണ്ടി അഭിഷേക് മനു സംഘ്‍വി വാദങ്ങളുയർത്തി.
അതെസമയം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികൾക്ക് മുഖ്യമന്ത്രിയായി തുടരാൻ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്ന നീക്കം നടന്നിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളെല്ലാം കെജ്രിവാളിനു പിന്നിൽ ശക്തമായി അണിനിരന്നിരിക്കുകയാണ്. പ്രതിപക്ഷത്തെ തളർത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെ സിപിഐ നേതാവ് ഡി രാജ അൽപസമയം മുമ്പ് പ്രസ്താവിച്ചു.മദ്യനയം രൂപീകരിക്കാൻ ഡൽഹി എക്സൈസ് രൂപീകരിച്ച വിദഗ്ധസമിതി വെറും കടലാസ് സമിതിയായിരുന്നുവെന്ന് ഇഡി വാദിച്ചു. കൂടുതൽ പണം നൽകുന്നവർക്ക് ലൈസൻസ് അനുവദിക്കുകയാണ് സർക്കാർ ചെയ്തത്.
കെജ്രിവാളിനെ ഇഡി ഓഫീസിലേക്ക് മാറ്റും.മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ട് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്ന നീക്കം നടന്നിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളെല്ലാം കെജ്രിവാളിനു പിന്നിൽ ശക്തമായി അണിനിരന്നിരിക്കുകയാണ്. പ്രതിപക്ഷത്തെ തളർത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെ സിപിഐ നേതാവ് ഡി രാജ അൽപസമയം മുമ്പ് പ്രസ്താവിച്ചു.