തമിളച്ചിയെ നേരിടാൻ തമിളിസൈ ഇറങ്ങും; എ രാജയ്ക്കെതിരെ എൽ മുരുകൻ!

Divya John
 തമിളച്ചിയെ നേരിടാൻ തമിളിസൈ ഇറങ്ങും; എ രാജയ്ക്കെതിരെ എൽ മുരുകൻ! മുൻ സംസ്ഥാന പ്രസിഡണ്ടും, മുൻ തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ സൗത്ത് ചെന്നൈയിൽ നിന്നാണ് മത്സരിക്കുക. കന്യാകുമാരിൽ പൊൻ രാധാകൃഷ്ണൻ തന്നെയാണ് സ്ഥാനാർത്ഥി. നീലഗിരിയിൽ മുൻ കേന്ദ്ര സഹമന്ത്രിയും, പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡണ്ടുമായ എൽ മുരുകനും മത്സരിക്കും.തമിഴ്നാട്ടിലെ ഒമ്പത് സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 39 സീറ്റുള്ള സംസ്ഥാനത്ത് ബിജെപി 20 സീറ്റിൽ മത്സരിക്കും.  ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥിപ്പട്ടികയിൽ പ്രതീക്ഷിച്ചപോലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലാണ് മത്സരിക്കുക.




 കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മത്സരിക്കുക. കോൺഗ്രസ് പട്ടിക ഇനിയും പുറത്തുവന്നിട്ടില്ല. നിലവിൽ ഇവിടുത്തെ എംപി കോൺഗ്രസ് നേതാവായ വിജയ് വസന്ത് ആണ്. ഇവിടെ ബിജെപിക്ക് ശക്തമായ സാന്നിധ്യമുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ പൊൻ രാധാകൃഷ്ണൻ ജയിച്ചു കേറിയിരുന്നു.നീലഗിരിയിൽ ബിജെപി സ്ഥാനാർത്ഥിയായ എൽ മുരുകനെതിരെ മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ മത്സരിക്കും. നിലവിൽ എ രാജ തന്നെയാണ് ഇവിടുത്തെ എംപി. 2019 തെരഞ്ഞെടുപ്പിൽ രണ്ടാമത് വന്നത് എഐഎഡിഎംകെ നേതാവായ എം ത്യാഗരാജനാണ്. മൂന്നാമതെത്തിയത് കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു.




അണ്ണാമലൈ നിൽക്കുന്ന കോയമ്പത്തൂർ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പിആർ നടരാജനാണ് ജയിച്ചു കേറിയിരുന്നത്. രണ്ടാമത്തെത്തിയത് ബിജെപിയുടെ സിപി രാധാകൃഷ്ണനായിരുന്നു. ഒന്നര ലക്ഷത്തിലധികം ഭൂരിപക്ഷം പിആർ നടരാജന് ലഭിച്ചുരുന്നു. മുന്നാമത് എത്തിയ എംഎൻഎം സ്ഥാനാർത്ഥി 1,45,104 വോട്ടുകൾ പിടിച്ചിരുന്നു. അണ്ണാമലൈ മത്സരിക്കുന്നുവെന്നതിനാൽ തന്നെ ദേശീയപ്രാധാന്യം കൈവരുന്ന ഈ മണ്ഡലം ഇത്തവണ ഡിഎംകെ ഏറ്റെടുത്തിരിക്കുകയാണ്.തമിഴിസൈ സൗന്ദരരാജൻ സൗത്ത് ചെന്നൈയിൽ എതിരിടേണ്ടത് ഡിഎംകെയുടെ തമിളച്ചി തങ്കപാണ്ഡ്യനെയാണ്. 



പ്രശസ്ത എഴുത്തുകാരിയാണ് തമിളച്ചി തങ്കപാണ്ഡ്യൻ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവർ മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതാണ്. രണ്ടാമതെത്തിയത് എഐഎഡിഎംകെയായിരുന്നു. മൂന്നാമത് കമൽ ഹാസന്റെ എംഎൻഎം വന്നു. എംഎൻഎം ഇത്തവണ ഡിഎംകെ സഖ്യത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്ക് നോക്കിയാൽ 1,35,465 വോട്ടുകൾ എംഎൻഎമ്മിന് മണ്ഡലത്തിലുണ്ട്.

Find Out More:

Related Articles: