സ്വന്തം പൈസ വച്ചാണ് ആളുകളെ സഹായിക്കുന്നത്; സുരേഷ് ഗോപിയെ പിന്തുണച്ച് അഖിൽ മാരാർ!

Divya John
 സ്വന്തം പൈസ വച്ചാണ് ആളുകളെ സഹായിക്കുന്നത്; സുരേഷ് ഗോപിയെ പിന്തുണച്ച് അഖിൽ മാരാർ! അഖിൽ ബിഗ്‌ബോസിന്റെ വിജയ കിരീടം കൂടിയപ്പോൾ പ്രേക്ഷകരുടെ സന്തോഷം ഇരട്ടിക്കാൻ കാരണവും അത് തന്നെ ആയിരുന്നു. അഖിലിന്റെ രാഷ്ട്രീയ പ്രസ്താവനകൾ എപ്പോഴും വിവാദമാവാറുണ്ട്. പുതിയ അഭിമുഖത്തിൽ സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കുകയാണ് അഖിൽ മാരാർ.ബിഗ്‌ബോസ് മലയാളം സീസൺ ഫൈവിലെ വിജയിയായി പ്രേക്ഷകർ തുടക്കം മുതൽ വിധി എഴുതിയിരുന്ന ആളായിരുന്നു അഖിൽ മാരാർ.ഞാൻ നിരവധി സാധാരണക്കാരുടെ കൂടെ ഇടപഴകുന്ന ഒരാളാണ്. 2015 ഞാൻ പറഞ്ഞിരുന്നു ഉമ്മൻചാണ്ടി സർക്കാർ എന്തൊക്കെ ചെയ്താലും അടുത്ത തവണ അധികാരത്തിൽ വരില്ല എന്ന്. ഉമ്മൻചാണ്ടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജനകീയ നേതാവ്, ഒട്ടും ഞാനത് പറഞ്ഞത് ഞാൻ ജനങ്ങളോട് കൂടുതൽ അടുത്തിടപഴകുന്നതുകൊണ്ടാണ്.



അവരുടെ ജനവികാരം എന്താണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. എന്തൊക്കെ വികസനങ്ങൾ കൊണ്ടുവന്നാലും സാധാരണക്കാരനെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ അവിടെ വിജയം ഉണ്ടാവില്ല.
എന്റെ പൊളിറ്റിക്കൽ വീക്ഷണങ്ങൾ വച്ചിട്ടാണ് ഞാൻ ഇത്തരത്തിൽ ഒരു അഭിപ്രായം പറയുന്നത്. അക്കൂട്ടത്തിൽ ഒന്നാണ് സുരേഷ് ഗോപി ജയിക്കും എന്ന് പറഞ്ഞതും. അത് സുരേഷ് ഗോപിയുടെ പ്രവർത്തനം കണ്ടിട്ട് അദ്ദേഹം ചെയ്യുന്ന നന്മകൾ കണ്ടിട്ടോ അല്ല. സുരേഷേട്ടൻ ചെയ്ത കാര്യങ്ങളെ വിമർശിക്കുമ്പോൾ ആ വിമർശിക്കുന്ന കാര്യങ്ങളിൽ എത്രത്തോളം ശരിയുണ്ടെന്ന് മറ്റുള്ളവർ കണ്ടുകൊണ്ടിരിക്കുകയാണ്. സുരേഷേട്ടൻ ഒരു മാധ്യമപ്രവർത്തിയുടെ തോളിൽ തട്ടിയ സംഭവത്തെ വളച്ചൊടിച്ച് അദ്ദേഹത്തെ ആക്രമിക്കുമ്പോൾ ജനം അങ്ങേരുടെ കൂടെ നിൽക്കുള്ളു. പുള്ളിയുമായി ഞാൻ അത്ര വലിയ അടുപ്പമൊന്നുമില്ല.



പുള്ളി എനിക്ക് ഒന്നും തരുമെന്ന് കരുതിയും അല്ല ഞാൻ പറയുന്നത്. പണ്ട് എയ്ഡ്സ് വന്നതിന്റെ പേരിൽ ചർച്ചയായ രണ്ടു കുട്ടികളുണ്ട്, ബെൻസണും ബെൻസിയും. ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത്, സൂപ്പർസ്റ്റാറായി കത്തി നിന്ന സുരേഷ് ഗോപി ഈ കുട്ടികൾക്ക് വേണ്ടി നിന്നിട്ടുണ്ട്. എൻഡോസൾഫാൻ വിഷയം വന്ന സമയത്ത് അവിടുത്തെ ജനതയ്ക്ക് വേണ്ടിയും ആ മനുഷ്യൻ പോയിട്ടുണ്ട്. പ്രശസ്തിക്ക് വേണ്ടിയോ പണത്തിനുവേണ്ടിയോ അല്ല അദ്ദേഹം ഇതൊന്നും ചെയ്യുന്നത്. അദ്ദേഹം സ്വന്തം പൈസ എടുത്തതാണ് ആളുകളെ സഹായിക്കുന്നത്. ആളുകളെ സഹായിക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന ഒരു ആത്മസംതൃപ്തിയുണ്ട് അതിനു വേണ്ടി ചെയ്യുന്നതാണ്" അഖിൽ മാരാർ പറയുന്നു.



"2018ൽ ഞാൻ എഴുതിയ ഒരു പോസ്റ്റ് ഉണ്ട് ഞാൻ ഭാവിയിൽ ആരെങ്കിലും ആയി തീർന്നിരിക്കും എന്ന്. ഏതെങ്കിലും ഒക്കെ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരാളായി ഞാൻ മാറിയിരിക്കും, പ്രകൃതി എന്നെ അതിലേക്ക് നയിച്ചിരിക്കും എന്ന് ഞാൻ അന്ന് എഴുതിയിട്ടുണ്ടായിരുന്നു. ആ വർഷം തന്നെ ഞാൻ രാഷ്ട്രീയപരമായി മറ്റൊരു പോസ്റ്റ് കൂടി എഴുതിയിട്ടിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസ് പാർട്ടിയുടെയും തകർച്ച സംഭവിക്കുമെന്ന്. ജനങ്ങളുടെ വർഗീയവികാരം കൂടി വരുന്നതുകൊണ്ട് ബിജെപി ശക്തമായ രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും ഞാൻ പറഞ്ഞിരുന്നു.

Find Out More:

Related Articles: