സർക്കാരിൻറെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാത്ത പദ്ധതിയാണ് എഐ ക്യാമറ!

Divya John
സർക്കാരിൻറെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാത്ത പദ്ധതിയാണ് എഐ ക്യാമറ! കെൽട്രോണുമായി മാത്രമാണ് സർക്കാരിന് ബന്ധമുള്ളതെന്ന് ഗോവിന്ദൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആദ്യം യോജിപ്പിലെത്തട്ടെയെന്ന് ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി ആരോപണങ്ങളിൽ മറുപടി പറയേണ്ടതില്ലെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാത്ത പദ്ധതിയാണ് എഐ ക്യാമറ പദ്ധതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 15,600 കോടിയുടെ പദ്ധതിയാണ് നടപ്പാക്കാൻ പോകുന്നത്.


    

   അതിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച അംഗീകാരം ലഭിച്ചുകൊണ്ടിരിക്കെയാണ് ഇതിനെ മറയ്ക്കാൻ യുഡിഎഫും മാധ്യമങ്ങളും ചേർന്ന് സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തുന്നത്. നൂറ് ദിന പദ്ധതികൾ ജനങ്ങളിലേക്ക് എത്താതിരിക്കാൻ വേണ്ടിയുള്ള പ്രചാരണമാണിത്', എം.വി. ഗോവിന്ദൻ പറഞ്ഞു. അരിക്കൊമ്പൻ തമിഴ്‌നാട്ടിലേക്ക് കടന്നത് വലിയ വാർത്തയാകുമ്പോൾ വനമേഖലയിൽ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ വാർത്തയാകുന്നില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.'ഒരു നയാ പൈസയുടെ അഴിമതി പോയിട്ട് പദ്ധതിക്ക് വേണ്ടി കേരള സർക്കാർ ഖജനാവിൽ നിന്ന് എഐ ക്യാമറ പദ്ധതിക്ക് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. പറയുന്നതിന് എന്തെങ്കിലും അർഥം വേണം. 



എല്ലാം ചെലവഴിക്കുന്നത് കെൽട്രോൺ ആണ്. പ്രസാദിയോയുമായി സർക്കാരിന് യാതൊരു ബന്ധവുമില്ല. ഉപകരാറുകളെല്ലാം നിയമപരമാണ്. തോന്നിവാസം പറയുന്നതല്ല ആരോപണം. നിരവധി ഉപകരാറുകൾ ഉണ്ടാകും. അതിൽ ബന്ധമുണ്ടാകും. അതിൽ കെൽട്രോൺ ആണ് ഉത്തരവാദി. സർക്കാരിന് കെൽട്രോണുമായിട്ട് മാത്രമാണ് ബന്ധം. കരാർ കിട്ടാതിരുന്ന കമ്പനികൾ ഇങ്ങോട്ട് കയറി കളിക്കുകയാണ്. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട കാര്യമില്ല. സർക്കാരിനെതിരായ ആരോപണത്തിന് മന്ത്രിമാർ മറുപടി നൽകിയിട്ടുണ്ട്', ഗോവിന്ദൻ പറഞ്ഞു. നൂറ് ദിന പദ്ധതികൾ ജനങ്ങളിലേക്ക് എത്താതിരിക്കാൻ വേണ്ടിയുള്ള പ്രചാരണമാണിത്', എം.വി. ഗോവിന്ദൻ പറഞ്ഞു. 



അരിക്കൊമ്പൻ തമിഴ്‌നാട്ടിലേക്ക് കടന്നത് വലിയ വാർത്തയാകുമ്പോൾ വനമേഖലയിൽ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ വാർത്തയാകുന്നില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രസാദിയോയുമായി സർക്കാരിന് യാതൊരു ബന്ധവുമില്ല. ഉപകരാറുകളെല്ലാം നിയമപരമാണ്. തോന്നിവാസം പറയുന്നതല്ല ആരോപണം. നിരവധി ഉപകരാറുകൾ ഉണ്ടാകും. അതിൽ ബന്ധമുണ്ടാകും. അതിൽ കെൽട്രോൺ ആണ് ഉത്തരവാദി. സർക്കാരിന് കെൽട്രോണുമായിട്ട് മാത്രമാണ് ബന്ധം. കരാർ കിട്ടാതിരുന്ന കമ്പനികൾ ഇങ്ങോട്ട് കയറി കളിക്കുകയാണ്. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട കാര്യമില്ല. സർക്കാരിനെതിരായ ആരോപണത്തിന് മന്ത്രിമാർ മറുപടി നൽകിയിട്ടുണ്ട്', ഗോവിന്ദൻ പറഞ്ഞു.

Find Out More:

Related Articles: