രാഹുൽ ഗാന്ധിയുടെ അപകീർത്തിക്കേസിൽ ഇടക്കാല സ്റ്റേ ഇല്ല: കേസിൽ വേനലവധിക്കുശേഷം വിധി പറയാമെന്ന് ഗുജറാത്ത് ഹൈക്കോടതി!

Divya John
രാഹുൽ ഗാന്ധിയുടെ അപകീർത്തിക്കേസിൽ ഇടക്കാല സ്റ്റേ ഇല്ല: കേസിൽ വേനലവധിക്കുശേഷം വിധി പറയാമെന്ന് ഗുജറാത്ത് ഹൈക്കോടതി! കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കുശേഷം വിധി പറയാമെന്ന് വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് പ്രച്‍ച്ഛക് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണച്ചത്. ഇതോടെ ലോക്സഭയിൽ രാഹുൽ ഗാന്ധിക്കു അയോഗ്യത തുടരും.അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധിക്ക് ഇടക്കാല സ്റ്റേ ഇല്ല.വേനലവധിക്കുശേഷം, ജൂണിൽ വിധിപ്രഖ്യാപനം നടത്താമെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമന്ത് പ്രച്‍ച്ഛക് കേസ് മാറ്റിവെക്കുകയായിരുന്നു. വേനലവധി പ്രമാണിച്ചു മെയ് അഞ്ചിനു അടക്കുന്ന കോടതി ജൂൺ അഞ്ചിനാണ് തുറക്കുക.രാഹുൽ ഗാന്ധിയുടെ ഹർജിയിൽ വിശദമായ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇടാൻ തയ്യാറായില്ല.കേസിൽ ഇടക്കാല വിധി പറയണമെന്ന് മനു അഭിഷേക് സിങ്‍വി അഭ്യർഥിച്ചെങ്കിലും കോടതി ഇത് നിരസിച്ചു. 



   കേസിൻ്റെ നടപടിക്രമങ്ങൾ സംബന്ധിച്ച രേഖകളുടെ ഒറിജിനൽ പകർപ്പ് ഹാജരാക്കണമെന്ന് വിചാരണാ കോടതിയോട് ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചു. അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതോടെയാണ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‍വി ആണ് രാഹുൽ ഗാന്ധിക്കായി കോടതിയിൽ ഹാജരായത്. രാഹുലിൻ്റെ പ്രസംഗം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സൂറത്ത് വെസ്റ്റിലെ ബിജെപി എംഎൽഎയായ പൂർണേഷ് മോദിയാണ് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി മാനനഷ്ടക്കേസ് നൽകിയിരുന്നത്.




   ഹർജിക്കാരൻ്റെ വാദം ശരിവെച്ച കോടതി രാഹുലിന് രണ്ടു വ‍ർഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാകുകയായിരുന്നു.2019 ൽ കർണാടകത്തിലെ കോലാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് രാഹുൽ ഗാന്ധിക്കു കുരുക്കായത്. "നീരവ് മോദിയോ, ലളിത് മോദിയോ, നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്?. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും"- എന്നായിരുന്നു രാഹുലിൻ്റെ പ്രസംഗം. മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‍വി ആണ് രാഹുൽ ഗാന്ധിക്കായി കോടതിയിൽ ഹാജരായത്.




 കേസിൽ ഇടക്കാല വിധി പറയണമെന്ന് മനു അഭിഷേക് സിങ്‍വി അഭ്യർഥിച്ചെങ്കിലും കോടതി ഇത് നിരസിച്ചു. കേസിൻ്റെ നടപടിക്രമങ്ങൾ സംബന്ധിച്ച രേഖകളുടെ ഒറിജിനൽ പകർപ്പ് ഹാജരാക്കണമെന്ന് വിചാരണാ കോടതിയോട് ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചു. അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതോടെയാണ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Find Out More:

Related Articles: