കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണം, പക്ഷെ മത്സരിക്കാനില്ല; ശശി തരൂർ! പാർട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും ശശി തരൂർ വ്യക്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മത്സരത്തിന് താൻ ഉണ്ടാകില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ എംപി.നേതാക്കളെ ഉൾപ്പെടുത്തുന്നതിനേക്കുറിച്ചുള്ള ആലോചന തുടങ്ങിയില്ലെന്നാണ് ഖാർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. അതേസമയം, തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖർഗെ പറഞ്ഞിരുന്നു.തരൂർ കമ്മിറ്റിയിലേക്ക് എത്തുമോ എന്നുള്ളത് ഏറെ ആകാംഷയോടെയാണ് നോക്കി കണ്ടിരുന്നത്.
എന്നാൽ, വിഷയത്തിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് തരൂർ. അദ്ദേഹം പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന് കേരളത്തിലെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉറപ്പ് നൽകിയിരുന്നില്ല. ചത്തീസ്ഗഡിലെ റായ്പൂരിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് തരൂരിന്റെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നിവയ്ക്ക് ശേഷം പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങളൊരുക്കാനുള്ള സമ്മേളനമാണ് റായ്പൂരിൽ നടക്കുന്നത്. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം നടക്കുന്നതെന്നും തരൂർ പറഞ്ഞു. ഇനിയൊരു മത്സരത്തിന് താനില്ലെന്നും മറ്റുള്ളവർ മുന്നോട്ടു വരട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു.
വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ തൻ്റെ നിലപാട് വ്യക്തമാക്കിയത്.നേതാക്കളെ ഉൾപ്പെടുത്തുന്നതിനേക്കുറിച്ചുള്ള ആലോചന തുടങ്ങിയില്ലെന്നാണ് ഖാർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. അതേസമയം, തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖർഗെ പറഞ്ഞിരുന്നു.
തരൂർ കമ്മിറ്റിയിലേക്ക് എത്തുമോ എന്നുള്ളത് ഏറെ ആകാംഷയോടെയാണ് നോക്കി കണ്ടിരുന്നത്. എന്നാൽ, വിഷയത്തിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് തരൂർ. അദ്ദേഹം പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തണമെന്ന് കേരളത്തിലെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉറപ്പ് നൽകിയിരുന്നില്ല.
ചത്തീസ്ഗഡിലെ റായ്പൂരിൽ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് തരൂരിന്റെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നിവയ്ക്ക് ശേഷം പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങളൊരുക്കാനുള്ള സമ്മേളനമാണ് റായ്പൂരിൽ നടക്കുന്നത്. പാർട്ടിയുടെ ചരിത്രത്തിലെ നിർണായക സമയത്താണ് പ്ലീനറി സമ്മേളനം നടക്കുന്നതെന്നും തരൂർ പറഞ്ഞു. ഇനിയൊരു മത്സരത്തിന് താനില്ലെന്നും മറ്റുള്ളവർ മുന്നോട്ടു വരട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ തൻ്റെ നിലപാട് വ്യക്തമാക്കിയത്.നേതാക്കളെ ഉൾപ്പെടുത്തുന്നതിനേക്കുറിച്ചുള്ള ആലോചന തുടങ്ങിയില്ലെന്നാണ് ഖാർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. അതേസമയം, തരൂർ പാർട്ടിക്ക് മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖർഗെ പറഞ്ഞിരുന്നു.