ഒരു കുഞ്ഞില്ലാതെയായിപ്പോയല്ലോ; ശ്രീവിദ്യയുടെ ചേട്ടത്തിയമ്മയ്ക്ക് മറുപടിയുമായി കുട്ടി പദ്മിനി!

Divya John
 ഒരു കുഞ്ഞില്ലാതെയായിപ്പോയല്ലോ; ശ്രീവിദ്യയുടെ ചേട്ടത്തിയമ്മയ്ക്ക് മറുപടിയുമായി കുട്ടി പദ്മിനി! "ശ്രീവിദ്യയുടെ അണ്ണിയ്ക്ക് നമസ്കാരം. ഞാൻ നിങ്ങുടെ അഡ്രസ് കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്നു. എനിക്ക് കിട്ടിയില്ല. ഞാൻ നിങ്ങളുടെ മനസ്സ് കഷ്ടപ്പെടുത്താൻ വേണ്ടിയിട്ടല്ല അങ്ങനെയൊക്കെ പറഞ്ഞത്. അവസാന നാളുകളിൽ വിദ്യ അക്ക എന്നോട് എന്താണോ പറഞ്ഞത് ഞാൻ ആ കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. എനിക്കൊരു നേരത്തെ ആഹാരം തരാൻ പോലും ആരുമില്ല. ഇപ്പോൾ എനിക്ക് ഇവര് മാത്രമാണ് ഉള്ളത് എന്ന് കൂടെയുണ്ടായിരുന്ന സഹായിയായിരുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞു. നിങ്ങളുടെ മക്കളെ എന്ത് മാത്രം ഇഷ്ടമായിരുന്നു എന്നൊക്കെ എന്നോട് അക്ക പറഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ എനിക്ക് ഒരു കുഞ്ഞില്ലാതെ ആയിപ്പോയല്ലോ എന്ന് സങ്കടപ്പെട്ടിട്ടുമുണ്ട്. എന്താ പപ്പി എനിക്കൊരു കുഞ്ഞ് ഇല്ലാതെയായിപ്പോയത് എന്ന് പറഞ്ഞ് ഒരുപാട് തവണ കരഞ്ഞിട്ടുണ്ട്. നിങ്ങളും വിദ്യ അക്കയും തമ്മിൽ എന്താണ് പ്രശ്‍നം എന്ന് അക്ക ഒരിക്കൽ പോലും എന്നോട് പറഞ്ഞിട്ടില്ല.



അവർ എന്നോട് സഹോദരനെ പറ്റിയും മോശമായി ഒന്നും സംസാരിച്ചിട്ടില്ല. അവർക്ക് ആരുമില്ല, അവർ അനാഥയാണ്. ഒരു പ്രശ്‍നം വന്നാൽ അവർക്ക് സഹായത്തിനോനും ആരുമില്ല എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എന്നോട് പറഞ്ഞ ആ കാര്യങ്ങൾ മാത്രമേ ഞാൻ വിഡിയോയിൽ പറഞ്ഞിട്ടുള്ളു. നടി ശ്രീവിദ്യയുടെ മരണത്തെ പറ്റിയും അവരെ നോക്കാനും സഹായിക്കുവാനും അവസാന നിമിഷങ്ങളിൽ ആരും ഉണ്ടായിരുന്നില്ല എന്ന് നടി കുട്ടി പദ്മിനി ഒരു വിഡിയോയിൽ സംസാരിച്ചിരുന്നു.



എന്നാൽ ഇതിനെതിരെ ശ്രീവിദ്യയുടെ സഹോദരൻ ശങ്കറിന്റെ ഭാര്യ രംഗത്ത് വരികയും, എന്തുകൊണ്ടാണ് കുട്ടി പദ്മിനി ഇങ്ങിനെ സംസാരിച്ചത് എന്നറിയില്ല എന്നും ശ്രീവിദ്യയും സഹോദരന്റെ കുടുംബവും തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു എന്നും സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കുട്ടി പദ്മിനി. വിദ്യ അക്ക ക്യാൻസർ ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന സമയത്ത് കൂടെ നിന്നു അവരെ നോക്കേണ്ടതും സംരക്ഷിക്കേണ്ടതും കുടുംബത്തിന്റെ ഉത്തരവാദിത്തം ആയിരുന്നു. അത് നിങ്ങൾ ആരും ചെയ്തില്ല. വിദ്യ അക്ക മരിച്ചതിനു ശേഷം നിങ്ങൾ അവരുമായുള്ള സ്നേഹത്തെ കുറിച്ച് സംസാരിച്ചാൽ എനിക്ക് ചിലപ്പോൾ അത് മനസിലാവില്ല. 



എന്നോട് വിദ്യ അക്ക പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഞാൻ വിഡിയോയിൽ സംസാരിച്ചത്. അത് കളവൊന്നുമല്ല. ഒരു തരത്തിലുള്ള കളവും ഈ കാര്യത്തിൽ ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് നിങ്ങൾക്ക് വേദന ഉണ്ടാക്കുവാൻ വേണ്ടിയും ആയിരുന്നില്ല. അങ്ങിനെ വേദനിപ്പിച്ചു എങ്കിൽ മാപ്പ്" എന്നായിരുന്നു കുട്ടി പദ്മിനി പറഞ്ഞത്. നിങ്ങളും വിദ്യ അക്കയും തമ്മിൽ അത്ര വലിയ സ്നേഹത്തിൽ ആയിരുന്നുവെങ്കിൽ അവർക്ക് അത്രയും വയ്യാതെയായ അവരുടെ അവസാന നിമിഷങ്ങളിൽ നിങ്ങൾ എന്തുകൊണ്ടാണ് അവിടെ ഉണ്ടാകാതിരുന്നത്. ആയിരം പ്രശ്നങ്ങൾ ഉണ്ട് എങ്കിലും നിങ്ങളുടെ ഭർത്താവിന്റെ സഹോദരി ആയിരുന്നില്ലേ വിദ്യ അക്ക.  

Find Out More:

Related Articles: