വന്യമൃഗങ്ങളെ വേട്ടയാടൽ; ഭീഷണിയെങ്കിൽ കൊല്ലുന്നതിൽ തെറ്റെന്താണെന്ന് മാധവ് ഗാഡ്ഗിൽ! വന്യമൃഗങ്ങൾ നാട്ടിലിറങ്ങി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വന്ധ്യംകരണം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിലിന്റെ പ്രതികരണം. വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി നൽകണമെന്ന ആവശ്യവുമായി പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ. വേട്ടയാടൽ മൂലം വന്യമൃഗങ്ങളുടെ എണ്ണത്തിൽ കുറവ് വരില്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലും ബ്രിട്ടനിലും ആഫ്രിക്കയിലും ആളുകൾ വന്യമൃഗങ്ങളെ വേട്ടയാടാറുണ്ട്. സ്കാൻഡനേവിയൻ രാഷ്ട്രങ്ങൾ പോലും വേട്ട അനുവദിക്കുന്നുണ്ട്. ഒരു വ്യക്തി ഭീഷണിയായി മാറിയാൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നിയമ നടപടി സ്വീകരിക്കാറുണ്ട്.
ഭീഷണിയാണെങ്കിൽ കൊല്ലുന്നതിൽ തെറ്റെന്താണെന്ന് ഗാഡ്ഗിൽ ചോദിക്കുന്നു. 2002ലെ ജൈവ വൈവിധ്യ നിയമം ഇന്ത്യ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമം പിൻവലിക്കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമം പുഃനപരിശോധിക്കുകയല്ല പിൻവലിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവികളുടെ എണ്ണം കുറയുകയാണെന്ന വാദത്തിന് തെളിവ് എന്താണെന്ന് കഴിഞ്ഞ മെയിൽ 'ദി ഹിന്ദു'വിന് അനുവദിച്ച അഭിമുഖത്തിൽ ഗാഡ്ഗിൽ ചോദിച്ചു.ദേശീയ ഉദ്യാനങ്ങൾക്കു പുറത്ത് വന്യ മൃഗങ്ങളെ സംരക്ഷിക്കാൻ നിയമം ഉള്ളത് ഇന്ത്യയിൽ മാത്രമാണെന്ന് ഗാഡ്ഗിൽ പറഞ്ഞു. ഇതിൽ അഭിമാനിക്കാൻതക്കതൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.വന്യജീവികളുടെ ശല്യം നിമിത്തം കഷ്ടപ്പെടുന്ന സാധാരണക്കാരുടെ കഷ്ടപ്പാട് വനം വകുപ്പ് കാണുന്നില്ല. വന്യജീവികളുടെ കാര്യത്തിൽ യുക്തിപരമായ തീരുമാനമാണ് വേണ്ടത്. വനം വകുപ്പ് അഴിമതി നിറഞ്ഞതും ജനവിരുദ്ധവും ശാസ്ത്ര വിരുദ്ധവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആനകളുടെ എണ്ണം 1975 മുതൽ മൂന്നിരട്ടിയെങ്കിലും വർദ്ധിച്ചിട്ടുണ്ട്. ടൈഗർ ടാസ്ക് ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ കടുവകളുടെ എണ്ണം കുറയുന്നതായാണ് കണ്ടെത്തിയത്. എന്നാൽ വേട്ടയ്ക്കു പിന്നിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.
എന്നാൽ ഗ്രാമീണരെ കുറ്റപ്പെടുത്താനാണ് വനം വകുപ്പ് ശ്രമിച്ചത്. ഇതാണ് നഗര പരിസ്ഥിതിവാദികൾ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമം പിൻവലിക്കണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമം പുഃനപരിശോധിക്കുകയല്ല പിൻവലിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവികളുടെ എണ്ണം കുറയുകയാണെന്ന വാദത്തിന് തെളിവ് എന്താണെന്ന് കഴിഞ്ഞ മെയിൽ 'ദി ഹിന്ദു'വിന് അനുവദിച്ച അഭിമുഖത്തിൽ ഗാഡ്ഗിൽ ചോദിച്ചു.