മതപരമായ മുദ്രാവാക്യം വിളിക്കാത്തതിന് വിദ്യാർഥിക്ക് ക്രൂരമർദ്ദനം; 5 പേർ കസ്റ്റഡിയിൽ!

Divya John
 മതപരമായ മുദ്രാവാക്യം വിളിക്കാത്തതിന് വിദ്യാർഥിക്ക് ക്രൂരമർദ്ദനം; 5 പേർ കസ്റ്റഡിയിൽ!  ഹൈദരാബാദിലെ ഹോസ്റ്റൽ മുറിയിൽ വച്ചായിരുന്നു വിദ്യാർത്ഥി സംഘം അതിക്രൂരമായ ആക്രമണം നടത്തിയിരിക്കുന്നത്. ഹൈദരാബാദിലെ ഐസിഎഫ്എഐ ഫൗണ്ടേഷൻ ഫോർ ഹയർ എജ്യുക്കേഷൻ ഒന്നാം വർഷ വിദ്യാർഥിയായ ഹിമാങ്ക് ബൻസാലിനാണ് ആക്രമണമുണ്ടായിരിക്കുന്നത്. മതപരമായ മുദ്രാവാക്യം വിളിക്കാൻ മടിച്ച നിയമവിദ്യാർഥിക്ക് ക്രൂര മർദ്ദനം. 12 വിദ്യാർഥികൾ ചേർന്നാണ് ഹിമാങ്കിനെ ആക്രമിക്കുന്നത്. ഇവർ ഹിമാങ്കിനെ മോശമായ ഭാഷയിൽ വിളിക്കുന്നതും കേൾക്കാം. "ഞങ്ങൾ ഇയാളുടെ പ്രത്യേയശാസ്ത്രം ഉറപ്പിക്കുകയാണ്. ഇയാളെ കോമയിൽ ആക്കുന്നത് വരെ മർദ്ദിക്കും. അവൻ പുതിയൊരു ലോകത്തെക്കുറിച്ച് ഓർക്കും".



  മർദ്ദിക്കുന്ന വിദ്യാർത്ഥി വീഡിയോയിൽ പറയുന്നത് കേൾക്കാം. അക്രമികളിൽ ഒരാൾ യുവാവിന്റെ പേഴ്സ് പോക്കറ്റിൽ നിന്നും മാറ്റുന്നതിന്റെ ദൃശ്യങ്ങളും കാണാൻ സാധിക്കും. ആവശ്യത്തിന് പണം ഇതിൽ നിന്നും എടുത്തോള്ളുവെന്ന് പറഞ്ഞാണ് ഇയാൾ സുഹൃത്തുക്കൾക്ക് നൽകുന്നത്. ഹിമാങ്കിനെ മർദ്ദിക്കുകയും കൈകൾ വളച്ചൊടിക്കുകയും ശരീരത്തിൽ കയറിയിരിക്കുന്നതും കാണാൻ സാധിക്കും. മർ‍ദ്ദനത്തിനിടെ ഇയാൾ മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കേൾക്കാം. നിനക്ക് ഒൻപത് വയസായിരുന്നോ, നീ ഒരു കൊച്ചുകിട്ടിയേ പോലെയാണ് അഭിനയിക്കുന്നത് എന്നിങ്ങനെ ചില കാര്യങ്ങളും ഹിമാങ്കിനെ മർദ്ദിച്ചുകൊണ്ട് പറയുന്നത് കേൾക്കാൻ സാധിക്കും.  "ആദ്യ ദിവസം എല്ലാവരും നിങ്ങളോട് ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ വിവേചനം കാണിക്കരുതെന്ന് പറഞ്ഞു. വീണ്ടും, നിങ്ങൾ തന്നെ വിവേചനം കാണിക്കുന്നു," എന്നും മറ്റൊരാൾ പറയുന്നത് കേൾക്കാം.



  അതേസമയം, സംഭവത്തിൽ ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സൈദരാബാദ് പോലീസ് കമ്മീഷണർ സ്റ്റീഫൻ രഹീന്ദ്ര അഭിപ്രായപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 12 വിദ്യാർത്ഥികളിൽ എട്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ഏഴുപേർ ഒളിവിലാണുള്ളത്. പ്രതികളെ എല്ലാവരേയും കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കോളേജ് അധികൃതരായ അഞ്ച് പേരോട് പോലീസിന് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.



   നവംബർ ഒന്നിനാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഹിമാങ്ക് സമൂഹമാധ്യമങ്ങളിൽ ഇട്ട പോസ്റ്റിട്ടുവെന്ന് കാണിച്ചാണ് സംഭവത്തിന് തുടക്കം. പിന്നീട്, തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് കാണിച്ച് ഹിമാങ്ക് പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ തെലങ്കാന മന്ത്രി കെ ടി രാമറാവുവിനേയും സൈദരാബാദ് പോലീസ് കമ്മീഷണറേയും ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Find Out More:

Related Articles: