എംഎൽഎ എൽദോസിനെക്കുറിച്ച് യാതൊരു വിവരവുമില്ല; മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും!

Divya John
 എംഎൽഎ എൽദോസിനെക്കുറിച്ച് യാതൊരു വിവരവുമില്ല; മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും! ബ്ലാക്ക് മെയിലിങ്ങിൻറെ ഭാഗമായാണ് ആരോപണമെന്നും ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നുമാണ് എംഎൽഎയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. അതേസമയം, പീഡന പരാതിയിൽ എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയപരിധിയും ഇന്ന് അവസാനിക്കും. ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. പാർട്ടിക്ക് എംഎൽഎ വിശദീകരണം നൽകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും നേതൃത്വത്തിന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. 



  അനുവദിച്ച സമയത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാകുമെന്ന് കെ സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ എംഎൽഎയ്ക്ക് വിശദീകരണം നൽകാൻ ഒക്ടോബർ 20വരെയാണ് കെപിസിസി സമയം നൽകിയത്. അതേസമയം എംഎൽഎയുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായതോടെ കോടതി ഇന്ന് വിധി പറയാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യഹർജിയെ എതിർത്ത പ്രോസിക്യൂഷൻ പരാതിക്കാരിക്ക് വധഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചു. എംഎൽഎ സ്ഥാനത്തിരിക്കുന്നയാൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. പാർട്ടിക്ക് എംഎൽഎ വിശദീകരണം നൽകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും നേതൃത്വത്തിന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. അനുവദിച്ച സമയത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്കനടപടിയുണ്ടാകുമെന്ന് കെ സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 





   പരാതിക്ക് പിന്നാലെ ഒളിവിൽ പോയ എംഎൽഎ വിശദീകരണം നൽകിയാലും സസ്പെൻഡ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.മുൻകൂർ ജാമ്യഹർജിയെ എതിർത്ത പ്രോസിക്യൂഷൻ പരാതിക്കാരിക്ക് വധഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചു. എംഎൽഎ സ്ഥാനത്തിരിക്കുന്നയാൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.അതേസമയം എംഎൽഎയുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായതോടെ കോടതി ഇന്ന് വിധി പറയാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.

Find Out More:

Related Articles: