സർക്കാരിന് ഇനി എന്ത് നടപടി വേണമെങ്കിലും എടുക്കാം; വിതുമ്പി അഭിരാമിയുടെ അച്ഛൻ! നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിൻറെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തത്. കൊവിഡ് വന്നതോടെ അജികുമാറിന്റെ ജോലി നഷ്ടപ്പെട്ടു. ഇതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചിരുന്നു. ബാക്കി തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം നോട്ടീസ് അയക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് അഭിരാമി എന്ന പതിനെട്ട് വയസുകാരി ആത്മഹത് ചെയ്തത്. വീട്ടിൽ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. മകളെ നഷ്ടപ്പെടുത്തിയത് ജപ്തി ബോർഡാണെന്നാണെന്നാണ് അഭിരാമിയുടെ പിതാവ് അജികുമാർ പറയുന്നത്.
ജപ്തി ബോർഡ് മകൾക്ക് വേദനയുണ്ടാക്കിയെന്നും ബോർഡ് മറച്ചുവെക്കണമെന്ന് പറഞ്ഞതായും അജികുമാർ പറയുന്നു. ജപ്തി നോട്ടീസ് പതിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ ബാങ്കിൽ പോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മകളെ കാറിൽ ഇരുത്തി ഭാര്യയും ഞാനുമാണ് ബാങ്കിലേക്ക് കയറിയതെന്നും മാനേജർ ആ സമയത്ത് പുറത്ത് പോയിരുന്നുവെന്നും, എന്നാൽ ഞങ്ങളുടെ അവസ്ഥയൊക്കെ ഉദ്യോഗസ്ഥരോട് പറഞ്ഞിരന്നുവെന്നും അജികുമാർ പറയുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോൾ വീട് വിറ്റ് കടം തീർക്കാമെന്നും ജപ്തിനോട്ടീസ് ആളുകൾ കണ്ടാൽ നാണക്കേടാണെന്നും മകൾ പറഞ്ഞതായും അജികുമാർ തേങ്ങലോടെ പറയുന്നു. ഉച്ചയ്ക്ക് ശേഷം മാനേജർ എത്തും എന്ന് പറഞ്ഞുകൊണ്ട് ഭാര്യയും ഞാനും വീണ്ടും ബാങ്കിലേക്ക് പോകുകയായിരുന്നെന്നും അജികുമാർ പറഞ്ഞു.
മൂന്ന് ലക്ഷം രൂപ പെട്ടെന്ന് അടയ്ക്കണമെന്നാണ് മാനേജർ പറഞ്ഞത്. എന്തെങ്കിലും സാവകാശത്തിന് റിക്കവറി പേപ്പർ തരാമെന്ന് മാനേജർ പറഞ്ഞതായും അജികുമാർ പ്രതികരിച്ചു. എന്നാൽ അജികുമാറും ഭാര്യയും ബാങ്കിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കണ്ടത് വീടിന് മുന്നിൽ ആൾക്കൂട്ടമായിരുന്നു. അസുഖബാധിതനായ അച്ഛന് വല്ലതും സംഭവിച്ചു എന്നായിരുന്നു അജികുമാർ ആദ്യം കരുതിയത്. ആറ് മാസം കൊണ്ട് അസുഖബാധിതനായ അച്ഛനെ കാണാൻ വന്ന എനിക്ക് മകളുടെ ശവമടക്ക് കാണേണ്ടി വന്നെന്ന് വിതുമ്പിക്കൊണ്ട് അജികുമാർ പറഞ്ഞു.
കിടപ്പുരോഗിയായ അച്ഛനെ ശുശ്രൂഷിച്ചത് അഭിരാമിയായിരുന്നെന്നും, കൊവിഡ് പ്രതിസന്ധിയാണ് വായ്പ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നും തേങ്ങലോടെ അജികുമാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ പതിനെട്ടുകാരി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് ചെയർമാൻ. അഭിരാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരിൽ തന്നെയാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ പറഞ്ഞു.