മേയർ പദവി ബീന ഫിലിപ്പിന് നഷ്ട്ടപ്പെടുവോ?

Divya John
 മേയർ പദവി ബീന ഫിലിപ്പിന് നഷ്ട്ടപ്പെടുവോ? പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് ബീന ഫിലിപ്പ് രംഗത്ത് വന്നതിന് പിന്നാലെ പാർട്ടി ജില്ലാ കമ്മിറ്റി മേയറുടെ നിലപാട് ഒരു വിധത്തിലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പദവിയെച്ചൊല്ലിയും ചർച്ചകൾ ആരംഭിച്ചത്. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്ത മേയറെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണണെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഇടതു അനുഭാവികൾ തന്നെയാണ് ഉയർത്തുന്നത്. ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത് വിവാദത്തിലായ കോഴിക്കോട് മേയർ ബീന ഫിലിപ്പിന് പദവി നഷ്ടമാകുമോയെന്ന ചർച്ചകൾ സജീവമാകുന്നു. പാർട്ടി നടപടികളുടെ ചരിത്രം പരിശോധിച്ചാൽ ബീന ഫിലിപ്പിന് മേയർ പദവി നഷ്ടപ്പെടാൻ സാധ്യതകൾ കാണുന്നുണ്ട്. 





  കാരണം 2010ൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന് കൊല്ലം മേയർ എൻ പത്മലോചനന് പദവി നഷ്ടപ്പെട്ടിരുന്നു. അന്ന് മേയർ പദവിയിൽ നിന്ന് മുതിർന്ന നേതാവിനെ മാറ്റി നിർത്തിയതിന് പുറമെ, പാർട്ടിയിൽ നിന്നും അദ്ദേഹത്തെ സിപിഎം സസ്പെൻഡ് ചെയ്തിരുന്നു.കഴിഞ്ഞദിവസം കോഴിക്കോട് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത് ഉത്തരേന്ത്യൻ ശിശുപരിപാലന രീതിയെ പുകഴ്ത്തി സംസാരിച്ച ബീന ഫിലിപ്പ് സംഘപരിവാർ വേദിയിലെ സാന്നിധ്യം ചർച്ചയായപ്പോൾ പറഞ്ഞത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പരിപാടി എന്ന നിലയിലാണ് മാതൃസമ്മേളനത്തിൽ പങ്കെടുത്തതെന്നാണ്. ഇത്തരം പരിപാടികളിൽ പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നും ബീന ഫിലിപ്പ് പറഞ്ഞുവെച്ചു. ആർഎസ്എസിൻറെ നേതൃസമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തതായിരുന്നു പത്മലോചനന് തിരിച്ചടിയായത്.





  മുൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പത്മലോചനനോട് സംസ്ഥാന നേതൃത്വം മേയർ പദവിയിൽ നിന്നും രാജി ആവശ്യപ്പെടുകയായിരുന്നു. അന്ന് ചടങ്ങ് വിവാദമായപ്പോൾ ബീന ഫിലിപ്പ് ഇന്നലെ നടത്തിയത് പോലുള്ള ന്യായീകരണ വാദം തന്നെയായിരുന്നു പത്മലോചനൻ ആദ്യം ഉയർത്തിയത്. മേയർ എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നായിരുന്നു മുതിർന്ന നേതാവിൻറെ വാദം. ഇത് പരിഗണിക്കാതെയായിരുന്നു പാർട്ടി നടപടി സ്വീകരിച്ചത്.പാർട്ടി പ്രവർത്തന പരിചയവും അനുഭവ സമ്പത്തുമുള്ള പത്മലോചനനുമായി താരതമ്യം ചെയ്യുമ്പോൾ പാർട്ടി രീതികളിൽ പ്രവർത്തന പരിയക്കുറവുള്ള വ്യക്തിയാണ് ബീന ഫിലിപ്പ്. എന്നാൽ മേയർ പദവിയിലാണ് ബീന ഫിലിപ്പ് ഇരിക്കുന്നതെന്നത് പാർട്ടി ഗൗരവത്തോടെ തന്നെ കണ്ടേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 






  വിവാദത്തിന് പിന്നാലെ തന്നെ മേയറുടെ സമീപനം സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചത് ഇതിന് തെളിവാണ്.മേയർ ഡോ. ബീന ഫിലിപ്പ് ആർ എസ് എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്നാണ് പി മോഹനൻൺ പ്രതികരിച്ചത്. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല നടപടിയെന്നും. അക്കാരണം കൊണ്ട് തന്നെ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സിപിഎം തീരുമാനിച്ചെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Find Out More:

Related Articles: