ബോംബേറ് തിരക്കഥ ഇ പിയുടേത്; കെ സുധാകരൻ!

Divya John
 ബോംബേറ് തിരക്കഥ ഇ പിയുടേത്; കെ സുധാകരൻ! അക്രമത്തിൻ്റെ തിരക്കഥ ഇ പി ജയരാജൻ്റേതാണ്. ബോംബെറിഞ്ഞത് കോൺഗ്രസുകാരാണെന്ന് ഇ പി ജയരാജനാണ് പ്രഖ്യാപിച്ചത്. പരിചയമുള്ള കോൺഗ്രസുകാരെ കണ്ടതുപോലെയാണ് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. എകെജി സെൻ്ററുമായി പരിചയമുള്ളയാളാണ് അക്രമം നടത്തിയതെന്നും കെ സുധാകരൻ ആരോപിച്ചു. സിപിഎം ആസ്ഥാനമായ എകെജി സെൻ്ററിനുനേരെ നടന്ന ആക്രമണം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എകെജി സെൻ്ററിനു നേരെയുണ്ടായ അക്രമത്തിൻ്റെ തിരക്കഥ ഇ പി ജയരാജൻ്റേതാണ്. ഇ പി ജയരാജൻ വ്യക്തിപരമായി നടത്തിയ നാടകമാണ് എകെജി സെൻ്റർ ആക്രമണം. 



  സിപിഎമ്മിൻ്റെ ഗുണ്ടകളെ വെച്ചാണ് അക്രമം നടത്തിയത്. അക്രമം കോൺഗ്രസിൻ്റെ പുറത്തുകെട്ടിവെക്കാനും രാഹുൽ ഗാന്ധിയുടെ വരവിൻ്റെ പ്രതിച്ഛായ തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.കൽപ്പറ്റയിലെ ഓഫീസ് ആക്രമണത്തിനു ശേഷം രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സമയത്ത് ഇത്തരത്തിലൊരു അക്രമം കോൺഗ്രസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നു കരുതുന്നവർ മണ്ടന്മാരാണ്.  സിസിടിവി ദൃശ്യം അവ്യക്തമാണ്. സർക്കാരിനെ പ്രതിരോധത്തിൽ നിർത്തിയുള്ള സമരവുമായി മുൻപോട്ടു പോകുമ്പോൾ ഇത്തരത്തിലൊരു ആക്രമണം കോൺഗ്രസ് നടത്തില്ല. 



  വിഷയങ്ങളിൽ നിന്ന് ഫോക്കസ് മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് ആക്രമണത്തിനു പിന്നിലെന്നും എന്തു തെളിവിൻ്റെ അടിസ്ഥാനത്തിലാണ്  കോൺഗ്രസിനുമേൽ അക്രമം കെട്ടിവെക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് എകെജി സെന്ററിനു നേരെ ബോംബേറുണ്ടായത്. എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലേക്കാണ് ഇരുചക്രവാഹനത്തിൽ എത്തിയ ആൾ സ്‌ഫോടകവസ്തു എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാർട്ടി ഓഫീസിലേക്ക് ബോംബെറിയുന്നത് കോൺഗ്രസിൻ്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. പോലീസ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തട്ടെ.  




  അതേസമയം  സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിന് നേരെയുണ്ടായ ബോബേറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ആക്രമണം ഉണ്ടായത്. എകെജി സെൻ്ററിൻ്റെ സമീപത്ത് കൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നും സ്കൂട്ടറിൽ എത്തിയ അക്രമി ബോംബ് എറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.സ്കൂട്ടർ നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽ നിന്നും സ്ഫോടകവസ്തു പുറത്തെടുത്ത് വലിച്ചെറിയുകയായിരുന്നു. ഇയാൾ വലിച്ചെറിഞ്ഞ ബോംബ് എകെജി ഓഫീസിൻ്റെ മതിലിൽ തട്ടി പൊട്ടിത്തെറിച്ചു. തുടർന്ന് അക്രമി എതിവേഗം സ്കൂട്ടർ ഓടിച്ച് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എകെജി സെന്ററിന്റെ പിൻഭാഗത്തുള്ള എകെജി ഹാളിന്റെ ഗേറ്റിലേക്കാണ് ബോംബ് എറിഞ്ഞത്.

Find Out More:

Related Articles: