തീവ്രവാദ സംഘടനകൾ പെൺകുട്ടികളെ മതം മാറ്റുന്നുവെന്ന് തലശേരി ആർച്ച് ബിഷപ്പ്!

Divya John
 തീവ്രവാദ സംഘടനകൾ പെൺകുട്ടികളെ മതം മാറ്റുന്നുവെന്ന്  തലശേരി ആർച്ച് ബിഷപ്പ്!  ലവ് ജിഹാദ് വിഷയത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. ലവ് ജിഹാദുമായി നൂറ് കണക്കിന് ഉദാഹരണങ്ങൾ കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രണയത്തിൻ്റെ പേരിൽ തീവ്രവാദ സംഘടന ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ടെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.  ഇടതുപക്ഷം മതങ്ങളോടുള്ള അയിത്തം മാറ്റിയത് സ്വാഗതാർഹമാണ്. സഹകരിക്കാൻ കഴിയുന്ന മേഖലകളിൽ അവരുമായി സഹകരിക്കും. സിപിഎം നേതാവ് ജോർജ് എം തോമസ് നിലപാട് മാറ്റിയതിൽ പൊതു സമൂഹത്തിന് സംശയമുണ്ട്.






    കോടഞ്ചേരിയിലെ ജോസ്നയുടെ മാതാപിതാക്കൾ ഉന്നയിച്ച ആശങ്ക സർക്കാർ ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. തീവ്രവാദ സംഘടന സംഘടിതമായി പെൺകുട്ടികളെ മതം മാറ്റുകയാണ്. ചില കേന്ദ്രങ്ങളിൽ എത്തിച്ചാണ് ഈ പ്രവർത്തനം നടക്കുന്നത്. ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നിൽ. ഇസ്ലാം മതവും ക്രിസ്തുമതവും തമ്മിലുള്ള വിഷയമായി ഇതിനെ കാണരുത്. ലവ് ജിഹാദ് വിഷയത്തിൽ എൻഐഎ നടത്തിയ അന്വേഷണം പ്രഹസന്നമായിരുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആരോപിച്ചു. 






  കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ലവ് ജിഹാദല്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോർജ് പറഞ്ഞു. വിവരം പാർട്ടി സെക്രട്ടറിയെ അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം സമുദായ സംഘടനകൾ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് തലശേരി അതിരൂപത ആർച്ച് ബിഷപ്പിൻ്റെ പ്രതികരണം. പ്രതികരണം.





 ഷെജിന്റെയും ജോയ്സനയുടേയും തിരോധാനം ലവ് ജിഹാദ് ആണെന്നാണ് സമുദായ സംഘടനകൾ ആരോപിച്ചിരുന്നു. കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന ജോ‍ർജ് എം മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം തോമസിൻ്റെ പ്രസ്താവന വിവാദമായതോടെ ബിജെപി വിഷയം ഏറ്റെടുക്കുകയായിരുന്നു. ലവ് ജിഹാദ് വിഷയത്തിൽ എൻഐഎ നടത്തിയ അന്വേഷണം പ്രഹസന്നമായിരുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ആരോപിച്ചു. കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ലവ് ജിഹാദല്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോർജ് പറഞ്ഞു.  

Find Out More:

Related Articles: