ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട്; ഒന്നാമത് സിംഗപ്പൂർ!

Divya John
 ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട്; ഒന്നാമത് സിംഗപ്പൂർ! ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ മികച്ച ഡാറ്റാബേസ് തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (IATA) നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പുറത്തുവിട്ടിരിക്കുന്നത്. 58 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് സെനഗൽ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് 82ാം സ്ഥാനം പങ്കിടുന്നത്. ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്പാർട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്പോർട്ട് ഇൻഡക്സ്. പട്ടികയിൽ സിംഗപ്പൂർ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യയുടെ സ്ഥാനം 82ാമതാണ്. രാജ്യങ്ങൾ തമ്മിലുള്ള ഗ്ലോബൽ മൊബിലിറ്റി ഗ്യാപ് വികസിക്കുന്നുണ്ടെന്ന് ഹെൻലി ആൻ്റ് പാർട്ട്ണേഴ്സിൽ നിന്നുള്ള ക്രിസ്റ്റ്യൻ കെയ്ലിൻ ചൂണ്ടിക്കാട്ടി.



 വിസയില്ലാതെ ആളുകൾക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ ശരാശരി എണ്ണം 2006-ലെ 58 രാജ്യങ്ങളിൽ നിന്ന് 2024 ആയപ്പോഴേക്കും 111 ആയി വർധിച്ചുവെന്നാണ് അവർ വ്യക്തമാക്കിയത്. കഴിഞ്ഞ 19 വർഷങ്ങളായി IATA നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് കരുത്തേറിയ പാസ്പോർട്ടുകളുടെ പട്ടിക ഹെൻലി പാസ്പോർട്ട് ഇൻഡക്സ് വഴി പുറത്തുവിടാറുണ്ട്. ഇന്ത്യയുടെ അയൽരാജ്യമായ പാകിസ്താൻ 100ാം സ്ഥാനത്താണ്. 33 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനേ പാകിസ്താൻ പാസ്പോർട്ട് കയ്യിലുള്ളവർക്ക് സാധിക്കുകയുള്ളൂ. 26 രാജ്യങ്ങളിലേക്ക് മാത്രം വിസയില്ലാതെ പ്രവേശിക്കാൻ അനുവാദമുള്ള അഫ്ഗാനിസ്ഥാൻ പാസ്പോർട്ടാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് തുടങ്ങിയ 58 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തിന് യോഗ്യതയാണ് ഇന്ത്യൻ പൗരൻമാർക്ക് ലഭിക്കുന്നത്.



 ഇതോടെയാണ് ഇന്ത്യൻ പാസ്പോർട്ട് 82ാം സ്ഥാനത്ത് എത്തിയത്. 186 രാജ്യങ്ങളിലേക്ക് വിസ രഹിതം പ്രവേശനം അനുവദിക്കുന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് (USA) പാസ്പോർട്ട് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നതാണ് പട്ടികയിലെ ശ്രദ്ധേയമായ കാര്യം. 185 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന യുഎഇ പാസ്പോർട്ട് 9ാം സ്ഥാനത്താണ്. എസ്റ്റോണിയയും ലിത്വാനിയയും യുഎഇക്കൊപ്പം 9ാം സ്ഥാനം പങ്കിടുന്നുണ്ട്. ന്യൂസിലൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾക്കൊപ്പം നാലാം സ്ഥാനത്താണ് യുകെ (UK). ഓസ്ട്രേലിയയും പോർച്ചുഗലും അഞ്ചാം സ്ഥാനം പങ്കിട്ടെടുക്കുകയാണ്. 



ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്പെയിൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോർട്ടാണ് തൊട്ടു പിന്നിൽ. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ കഴിയും. ഓസ്ട്രിയ, ഫിൻലൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോർട്ട് 191 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചുകൊണ്ട് മൂന്നാം സ്ഥാനത്തെത്തി. ലോകത്തെ 195 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചു കൊണ്ടാണ് സിംഗപ്പൂർ പാസ്പോർട്ട് ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

Find Out More:

Related Articles: