പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം!

Divya John
 പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം! സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയിൽ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭായോഗത്തിൽ ആണ് തീരുമാനം എടുത്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായികേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അനുബന്ധ ഗവേഷണ സ്ഥാപനമായ ശ്രീനിവാസ രാമനുജ ഇൻസ്റ്റിട്ട്യൂറ്റ് ഫോർ ബേസിക് സയൻസസിലെ ഓഫീസ് അറ്റന്റന്റ്, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകൾക്ക് പത്താം ശബള പരിഷ്‌കരണം അനുവദിച്ചു. 2024 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും.

 പത്രപ്രവർത്തക പെൻഷൻ, ഇതരപെൻഷൻ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികൾ എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പർക്ക വകുപ്പിൽ ഒരു ഡെപ്യൂട്ടി ഡയറക്ടർ, ഒരു സെക്ഷൻ ഓഫീസർ, രണ്ട് അസിസ്റ്റൻറ് എന്നീ തസ്തികകൾ സൃഷ്ടിക്കുമെന്നും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. സ്റ്റേറ്റ് സെൻറട്രൽ ലൈബ്രറിയിൽ അഡ്മിനിസ്ട്രിറ്റേറ്റീവ് ഓഫീസർ നിയമനത്തിന് പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി റാങ്കിൽ ഒരു തസ്തികയും സൃഷ്ടിക്കുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അറിയിച്ചു.
സ്വീപ്പർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനും നൈറ്റ് വാച്ചർ / സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലും പുറം കരാർ നൽകുന്നതിനും ഡെന്റൽ കൗൺസിൽ രജിസ്ട്രാർക്ക് അനുമതി നൽകി.

  കാപ്പ അഡൈ്വസറി ബോർഡിന്റെയും എൻഎസ്എ, കോഫെപോസ, പിഐടി - എൻഡിപിഎസ് എന്നീ ആക്ടുകൾ പ്രകാരമുള്ള അഡൈ്വസറി ബോർഡുകളുടെയും ചെയർമാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.കേരള ഡെന്റൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, കമ്പ്യൂട്ടർ അസിസ്സ്റ്റന്റ്, യുഡി ക്ലർക്ക് എന്നിവയുടെ ഓരോ തസ്തികകളും എൽഡി ക്ലർക്കിന്റെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അതിക തസ്തികയുമായി ബന്ധപ്പെട്ട ചെലവുകൾ കൗൺസിൽ തന്നെ കണ്ടെത്തണം.  

2024 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും.
 പത്രപ്രവർത്തക പെൻഷൻ, ഇതരപെൻഷൻ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികൾ എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പർക്ക വകുപ്പിൽ ഒരു ഡെപ്യൂട്ടി ഡയറക്ടർ, ഒരു സെക്ഷൻ ഓഫീസർ, രണ്ട് അസിസ്റ്റൻറ് എന്നീ തസ്തികകൾ സൃഷ്ടിക്കുമെന്നും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. സ്റ്റേറ്റ് സെൻറട്രൽ ലൈബ്രറിയിൽ അഡ്മിനിസ്ട്രിറ്റേറ്റീവ് ഓഫീസർ നിയമനത്തിന് പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി റാങ്കിൽ ഒരു തസ്തികയും സൃഷ്ടിക്കുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അറിയിച്ചു. 

Find Out More:

Related Articles: