കൂടെ നിൽക്കുന്നവരെ ചതിക്കാൻ ഞാൻ പഠിച്ചിട്ടില്ല, കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു!

Divya John
 കൂടെ നിൽക്കുന്നവരെ ചതിക്കാൻ ഞാൻ പഠിച്ചിട്ടില്ല, കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു! കോൺഗ്രസും അതിൻ്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്. കൂടെ നിന്ന് ചതിച്ച് പാരമ്പര്യമുള്ള പ്രസ്ഥാനത്തെ തിരിച്ചറിയാൻ വൈകിയെന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെ ഡേവിഡ് കുറ്റപ്പെടുത്തി.  കൊലപാതക രാഷ്ട്രീയത്തോടുള്ള കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെഎസ്‌യു തൃശൂർ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ് രാജിവച്ചു. ഇങ്ങനെ ഒരു അറിയിപ്പ് വേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷേ, നിർബന്ധതമായിരിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് കെട്ട് പൊട്ടിച്ച് പുതിയ കാഴ്ചപ്പാടിനെ കുറിച്ച്ഞാൻ പങ്കുവച്ചിരുന്നു. അപ്പോഴും മനസിൽ കെടാതെ വിളക്കായി പ്രതീക്ഷയായി സൂക്ഷിച്ച പ്രസ്ഥാനവും ത്രിവണർക്കൊടിയും മങ്ങലേൽക്കാതെ തന്നെയുണ്ടായിരുന്നു.



 ഇപ്പോൾ ആ കെടാവിളക്ക് അണയുകയും ത്രിവർണക്കൊടിയുടെ തിളക്കത്തിന് മങ്ങലേറ്റിരിക്കുന്നുവെന്ന് മാത്രമല്ല ഹൃദയത്തിൽ നിന്നും അതിനെ പുറത്താക്കാൻ നിർബന്ധിതനായിരിക്കുന്നു. അങ്ങേയറ്റം വേദനയോടെ പക്ഷെ അതിലുപരി അഭിമാനത്തോടെ അത് ചെയ്യുന്നു. നേട്ടങ്ങൾ പ്രതീക്ഷിച്ചല്ല ഈ പ്രസ്ഥാനത്തിന് വേണ്ടി പണിയെടുത്തിരുന്നത്. ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ചുമതയും ഒരു വിട്ടുവീഴ്ചയുമില്ലാതെ അതിന് എന്തൊക്കെ തടസങ്ങളുണ്ടോ അതെല്ലാം നീക്കി നിർവഹിക്കുകയെന്ന ഉത്തരവാദിത്വം ഈ നിമിഷത്തിലും ചെയ്തു. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ തള്ളിപ്പറയില്ലെന്നും അവരെ പിന്തുണയ്ക്കുമെന്നുമുള്ള കെ സുധാകരൻ്റെ പ്രസ്താവന ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഡേവിഡ് പറഞ്ഞു.



     കൂടെ നിൽക്കുന്നവരെ ചിതിക്കാൻ ഞാൻ പഠിച്ചിട്ടില്ല. അവരുടെ പ്രശ്നങ്ങൾ കൂടിയായിട്ടാണ് ഞാൻ കണ്ടിരുന്നത്. അവർക്കൊപ്പം നിൽക്കുകയും ചെയ്തത് അതിനാണ്. ആരുടെയും ഉള്ള് തുരന്ന് നോക്കാൻ പോയിട്ടില്ല. പക്ഷേ, കൂടെ നിന്ന് ചതി നടത്തിയ പാരമ്പര്യം ഈ പ്രസ്ഥാനത്തിന് ഉള്ളതിനാൽ അത് ഞാൻ തിരിച്ചറിയാൻ വൈകിയെന്നേയുള്ളൂ. ആരെയും ചതിക്കാനോ കെണിയിപ്പെടുത്താനോ കബളിപ്പിക്കാനോ മറ്റൊരാളെ ചവിട്ടി നേട്ടമുണ്ടാക്കാനോ കൂടെ നിൽക്കുന്നവരെ കുത്താനോ ഇതുവരെയും ശ്രമിച്ചിട്ടില്ല. നാളെയും അങ്ങനെ തന്നെയായിരിക്കും എൻ്റെ ജീവിത. കെപിസിസി അധ്യക്ഷൻ്റെ വാർത്താസമ്മേളനത്തിൽ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് കെഎസ്.യു പ്രവർത്തകരെ തള്ളിപ്പറയില്ലെന്നും പിന്തുണക്കുന്നുവെന്നും പറഞ്ഞത് കേട്ടപ്പോൾ ഞെട്ടിപ്പോയി. 



അത് അത്ഭുതം കൊണ്ടല്ല. തെറ്റിനും അറിയാത്ത കാര്യത്തിനും എനിക്കെതിരെ നടപടിയെടുക്കാത്തതും ഇനിയും നടപടിക്ക് നീക്കം നടക്കുന്നതും അറിഞ്ഞ് കൊണ്ടാണ്. സഹപ്രവർത്തകയെ ഉപയോഗിച്ച് സഹപ്രവർത്തകനെ പോക്സോ കേസിൽ കുരുക്കി ഈ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയ കൂട്ടർ മറ്റൊരു ആയുധവുമായി ഇപ്പോൾ എനിക്ക് നേരെ തിഞ്ഞിരിക്കുന്നു. അതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാലം കണക്ക് ചോദിക്കാതെ പോകുമെന്ന് ഞാൻ കരുതുന്നില്ല. അനുഭവം അതാണ്. സൂര്യനെ പാഴ്മുറം കൊണ്ട് മറിച്ച് പിടിച്ച് എത്രനേരം നിൽക്കാനാവും. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. കോൺഗ്രസും അതിൻ്റെ പോഷക സംഘടനകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു.



 വ്യക്തിപരമായ സൗഹൃദങ്ങൾക്കും സ്‌നേഹബന്ധങ്ങൾക്കും തടസങ്ങളുണ്ടാവരുതെന്നാണ് ആഗ്രഹം. കൂടെ നിന്നവരോടും സ്‌നേഹിക്കുന്നവരോടും സ്‌നേഹവും നന്ദിയും അറിയിക്കുന്നു എന്നാണ് കുറിപ്പിൽ കുറിച്ചിരിക്കുന്നത്. ധീരജ് വധക്കേസിൽ അറസ്റ്റിലായ അഞ്ച് പേർക്കും കേസുമായി ഒരു ബന്ധവുമില്ലെന്ന് കെ സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിഖിൽ പൈലി കുത്തിയത് ആരും കണ്ടില്ല. ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാവുന്നില്ലെന്നുമായിരുന്നു കെപിസിസി പ്രസിഡൻ്റിൻ്റെ വിവാദ പ്രസ്താവന.

Find Out More:

Related Articles: