31 വയസ്സുള്ള ആളുമായുള്ള വിവാഹം ഇരുപത്തിയൊന്നാം വയസ്സിൽ: 15 വർഷത്തെ മനോഹരമായ ദാമ്പത്യ ജീവിതത്തെ കുറിച്ച് നടി നീലിമ!

Divya John
 31 വയസ്സുള്ള ആളുമായുള്ള വിവാഹം ഇരുപത്തിയൊന്നാം വയസ്സിൽ: 15 വർഷത്തെ മനോഹരമായ ദാമ്പത്യ ജീവിതത്തെ കുറിച്ച് നടി നീലിമ! ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ ദാമ്പത്യ ദീവിതത്തെ കുറിച്ച് നീലിമ സംസാരിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഒന്നും യാതൊരു തരത്തിലും തന്നെ ബാധിയ്ക്കുന്നില്ല എന്നും നീലിമ ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തുറന്ന് പറഞ്ഞു. മിനി സ്‌ക്രീനിലും ബിഗ്ഗ് സ്‌ക്രീനിലും ഒരുപോലെ പരിചിതയായ നടിയാണ് നീലിമ റാണി. ഒരു ആർട്ടിസ്റ്റ് എന്ന് പറയുമ്പോൾ തീർച്ചയായും നമ്മളൊരു പബ്ലിക് പ്രോപ്പർട്ടിയാണ്. അതുകൊണ്ടാണല്ലോ ഇങ്ങനെയുള്ള അഭിമുഖങ്ങൾക്ക് വേണ്ടി നമ്മളെ വിളിക്കുന്നത്.



അപ്പോൾ അവർ ചോദിയ്ക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക എന്നത് നമ്മുടെ കടമയാണ്. എന്നാൽ അവർ ആഗ്രഹിക്കുന്നത് പോലെ നമ്മൾ ജീവിക്കണം എന്നില്ല.  21 വയസ്സിൽ ഞാൻ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുമ്പോൾ എന്റെ അമ്മ എന്നെ ചോദ്യം ചെയ്തു. അതിന് മറുപടി പറയേണ്ടതും അമ്മയെ കൊണ്ട് സമ്മതിക്കേണ്ടതും എന്റെ ഉത്തരവാദിത്വം ആണ്. അതേ സമയം പുറത്തുള്ള ആൾ എന്തിന് നീ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുന്നു എന്ന് ചോദിച്ചാൽ എന്റെ ഉത്തരം പറയുക എന്നതിനപ്പുറം അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല. പതിനഞ്ച് വർഷമായി മനോഹരമായ ദാമ്പത്യ ജീവിതം ജീവിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയിൽ രണ്ട് സുന്ദരികളായ മക്കളെയും കിട്ടി.



 പരസ്പരം മനസ്സിലാക്കിയും വലുതായി ഒന്നും പ്രതീക്ഷിക്കാതെയും പോകുന്നത് കൊണ്ടാവാം ഇത്രയും വർഷം ഇതുപോലെ ഒന്നിച്ച് ജീവിക്കാൻ കഴിയുന്നത്. ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഹസ്ബന്റ് ആരാണ് എന്ന് ചോദിച്ചാൽ ഞാൻ എന്റെ ഭർത്താവിന്റെ പേര് മാത്രമേ പറയൂ- നീലിമ പറഞ്ഞു എന്റെ ജീവിതം എന്റെ തീരുമാനവും ചോയിസുമാണ്. അത് ഞാൻ ജീവിയ്ക്കും. എന്നെ ചുറ്റി നിൽക്കുന്ന സർക്കിളിൽ ഉള്ളവരോട് അല്ലാതെ അതിന് ഞാൻ കാരണങ്ങൾ നിരത്തേണ്ട ആവശ്യം ഇല്ല. അതേ സമയം അവർക്ക് ചോദിക്കാം, അതിന് മറുപടി പറയാം. സോഷ്യൽ മീഡിയ കമന്റുകൾ ഒന്നും എന്നെ ബാധിക്കാറില്ല, കമന്റ് കണ്ടാൽ അത് ഡിലീറ്റ് ചെയ്ത് അയാളെ പോയി ബ്ലോക്ക് ചെയ്യും. അത്ര മാത്രം.

Find Out More:

Related Articles: