ഇന്ത്യ-ഖത്തർ ബന്ധം; പ്രധാനമന്ത്രി മോദി ഖത്തർ അമീർ ഷെയ്ഖ് തമീമുമായി ചർച്ച നടത്തി!

Divya John
ഇന്ത്യ-ഖത്തർ ബന്ധം; പ്രധാനമന്ത്രി മോദി ഖത്തർ അമീർ ഷെയ്ഖ് തമീമുമായി ചർച്ച നടത്തി! ഇന്നലെ രാത്രി വൈകി ദോഹയിൽ എത്തിയ മോദി ഇന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ചർച്ച നടത്തി.യുഎഇക്ക് പിന്നാലെ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിന് നിർണായക നീക്കങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യ സഹമന്ത്രി വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിക്കുകയുണ്ടായി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഖത്തർ പ്രധാനമന്ത്രി മോദിക്ക് അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. എട്ട് വർഷത്തിന് ശേഷമാണ് മോദി ഖത്തറിലെത്തുന്നത്. ഡിസംബറിൽ ദുബായിൽ നടന്ന കോപ്-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തുകയും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. 




ഇന്ത്യയിലെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരാണ് ഖത്തർ. ആഗോള എൽഎൻജി ഇറക്കുമതിയുടെ 48 ശതമാനവും ഖത്തറിൽ നിന്നാണ്. 2029 മുതൽ 20 വർഷത്തേക്ക് ഖത്തറിൽ നിന്ന് പ്രതിവർഷം 7.5 ദശലക്ഷം ടൺ എൽഎൻജി വാങ്ങാനുള്ള കരാർ ഇന്ത്യയുടെ പെട്രോനെറ്റ് ഈയിടെ പുതുക്കിയിരുന്നു. 1999ലാണ് 25 വർഷത്തെ കരാർ ഒപ്പുവച്ചത്.കഴിഞ്ഞ ഒക്ടോബർ 26ന് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് മുൻ ഇന്ത്യൻ സൈനികർക്ക് വധശിക്ഷ വിധിച്ചത്. ഡിസംബർ 28ന് അപ്പീൽ കോടതി വധശിക്ഷ ശിക്ഷയായി ഇളവ് ചെയ്തു. ഖത്തർ അമീറിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് മുൻ നാവികരെ വിട്ടയക്കുകയായിരുന്നു. ചാരവൃത്തി ആരോപിച്ചാണ് ശിക്ഷ വിധിച്ചതെങ്കിലും ഖത്തർ അധികൃതരോ ഇന്ത്യയോ അവർക്കെതിരായ കുറ്റങ്ങൾ പരസ്യമാക്കിയിട്ടില്ല.



രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിന് ശേഷമാണ് മോദി ഖത്തറിന്റെ തലസ്ഥാന നഗരിയിൽ എത്തിയത്. ഇതിനു പിന്നാലെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ആൽഥാനിയുമായി മോദി ചർച്ച നടത്തിയിരുന്നു. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറിയെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.2022 ഓഗസ്റ്റിൽ അറസ്റ്റിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ രണ്ടു ദിവസം മുമ്പ് മോചിപ്പിച്ചതിന് പിന്നാലെയാണ് മോദിയുടെ അപ്രതീക്ഷിത ഖത്തർ സന്ദർശനം. നയതന്ത്ര നീക്കങ്ങളിലൂടെ മുൻ സൈനികരുടെ മോചനം സാധ്യമാക്കിയതിന്റെ ചുവടുപിടിച്ച് പരസ്പരബന്ധം ഊട്ടിയുറപ്പിക്കുന്നതിനാണ് മോദി എത്തിയത്.


ഡിസംബറിൽ ദുബായിൽ നടന്ന കോപ്-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തുകയും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരാണ് ഖത്തർ. ആഗോള എൽഎൻജി ഇറക്കുമതിയുടെ 48 ശതമാനവും ഖത്തറിൽ നിന്നാണ്. 2029 മുതൽ 20 വർഷത്തേക്ക് ഖത്തറിൽ നിന്ന് പ്രതിവർഷം 7.5 ദശലക്ഷം ടൺ എൽഎൻജി വാങ്ങാനുള്ള കരാർ ഇന്ത്യയുടെ പെട്രോനെറ്റ് ഈയിടെ പുതുക്കിയിരുന്നു. 1999ലാണ് 25 വർഷത്തെ കരാർ ഒപ്പുവച്ചത്.കഴിഞ്ഞ ഒക്ടോബർ 26ന് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് മുൻ ഇന്ത്യൻ സൈനികർക്ക് വധശിക്ഷ വിധിച്ചത്.  

Find Out More:

Related Articles: