പത്തനംതിട്ടയിൽ പുതിയ കരു നീക്കങ്ങളുമായി ബിജെപി രംഗത്ത്!

Divya John
  പത്തനംതിട്ടയിൽ പുതിയ കരു നീക്കങ്ങളുമായി ബിജെപി രംഗത്ത്! സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ പുതിയ ജില്ലാ അധ്യക്ഷനായ വി.എ. സൂരജ് തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കങ്ങളുമായി ബിജെപി. ചില തെറ്റിദ്ധാരണകളുടെ പേരിൽ പാർട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാനുള്ള നടപടികളും പാർട്ടി സ്വീകരിക്കും. എല്ലാവർക്കും പ്രവർത്തിക്കാൻ പാർട്ടിയിൽ അവസരം ഉറപ്പാക്കും.





  എല്ലാവരെയും ഉൾക്കൊള്ളിച്ച് ഒറ്റക്കെട്ടായി ജില്ലയിൽ പാർട്ടിയെ നയിക്കാനാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ തദ്ദേശ സ്ഥാപനങ്ങളിലും വാർഡുകളിലും കൂടുതൽ ശ്രദ്ധപതിപ്പിക്കും. പന്തളം നഗരസഭയിൽ സെക്രട്ടറി ഉണ്ടാക്കിയ അനാവശ്യ വിവാദങ്ങൾ ഒഴിച്ച് നിലവിൽ ഭരണപരമായ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ മികച്ച മുന്നേറ്റം നേടുന്നതിനായി ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തമാക്കുകയാണ് പ്രാഥമിക ലക്ഷ്യം. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതവും വ്യാജ പ്രചരണവുമാണ്. ജില്ലാ നേതൃത്വവും തികഞ്ഞ ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്.





  ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ കൗൺസിലർമാർക്ക് ഭരണപരമായ മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. സീതത്തോട് സർവ്വീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെയുള്ള സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് വി.എ. സൂരജ് പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതവും വ്യാജ പ്രചരണവുമാണ്. ജില്ലാ നേതൃത്വവും തികഞ്ഞ ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ കൗൺസിലർമാർക്ക് ഭരണപരമായ മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. സീതത്തോട് സർവ്വീസ് സഹകരണ ബാങ്ക് അഴിമതിക്കെതിരെയുള്ള സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് വി.എ. സൂരജ് പറഞ്ഞു.  





  പന്തളത്തെ പ്രശ്‌നങ്ങൾ സംസ്ഥാന നേതൃത്വം എല്ലാ കൗൺസിലർമാരുമായും ചർച്ച ചെയ്തിരുന്നു. അവർ എല്ലാവരും ഒറ്റക്കെട്ടായാണ് ഭരണ സമിതിയെ പിന്തുണയ്ക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം പ്രക്ഷോഭ പരിപാടികൾക്ക് പരിമിതികൾ ഉണ്ടായിരുന്നു. അഴിമതി സംബന്ധിച്ച് കേന്ദ്ര സർക്കാരിനടക്കം പരാതി നൽകിയിട്ടുണ്ട്. പ്രളയ ബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബിജെപിയും സേവാഭാരതിയും സജീവമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, യുവമോർച്ച അധ്യക്ഷൻ പ്രഭുൽകൃഷ്ണ എന്നിവരടക്കമുള്ള നേതാക്കൾ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഇടപെടലിനെ തുടർന്ന് കർണ്ണാടകയിൽ നിന്നും അവശ്യ സാധനങ്ങളുമായി ട്രക്കുകൾ ജില്ലയിൽ എത്തിയിട്ടുണ്ട്.  

Find Out More:

Related Articles: