സഹകരണ മേഖലയിൽ ഇഡി ഇടപെടേണ്ട; കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി!

Divya John
 സഹകരണ മേഖലയിൽ ഇഡി ഇടപെടേണ്ട; കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി! വിഷയത്തിൽ ഇഡി അന്വേഷണം സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സർക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എആർ നഗർ സഹകരണ ബാങ്ക് അഴിമതി ആരോപണത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കെ ടി ജലീൽ ഇഡി ചോദ്യം ചെയ്ത ആളാണല്ലോ. ആ ചോദ്യം ചെയ്യലോടെ ഇഡിയിൽ കൂടുതൽ വിശ്വാസം അദ്ദേഹത്തിനു വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ട മേഖലകളല്ല.





  സാധാരണ ഗതിയിൽ സംസ്ഥാന സർക്കാർ നടപടിയെടുത്തുകൊണ്ടിരിക്കുന്നതാണ്. അദ്ദേഹം പരാമർശിച്ച ബാങ്കിന്റെ കാര്യത്തിൽ സഹകരണ വകുപ്പ് ശക്തമായ നടപടിയിലേക്ക് നീങ്ങിയതാണ്. ഇപ്പോൾ അതിൽ ഒരു ഹൈക്കോടതി വിധി ഉള്ളതിനാലാണ് നടപടിയിലേക്ക് നീങ്ങാത്തത്. കെടി ജലീൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തുടർച്ചയായി ആരോപണം ഉന്നയിക്കുന്നത് മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. മലപ്പുറത്തെ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണമുണ്ടെന്ന ആരോപണം സംബന്ധിച്ചായിരുന്നു ചോദ്യം. സാധാരണ ഗതിയിൽ ഉന്നയിക്കേണ്ട ഒരു ആവശ്യമല്ല അത്. അങ്ങനെ ഉന്നയിക്കുന്നത് ശരിയല്ല. ഇവിടെ അന്വേഷിക്കാനുള്ള സംവിധാനമുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായി അന്വേഷണം നടക്കുന്നുണ്ട്.






  ആ അന്വേഷണം തുടർന്നു നടക്കാതിരിക്കുന്നത് കോടതിയുടെ ഇടപെടൽ മൂലമാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അപ്പോൾ അന്വേഷണത്തിന് യാതൊരു തടസവും ഉണ്ടാകില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശക്തമാഇഡി അന്വേഷിക്കണമെന്നാണ് കെ ടി ജലീൽ ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരിന് അതിനോട് താൽപര്യമില്ലേയെന്നും മാധ്യമ പ്രവർത്തകൻ ചോദിച്ചു. "257 കസ്റ്റമർ ഐഡിയിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലും പണാപഹരണവും കുഞ്ഞാലിക്കുട്ടി നടത്തി. 862 വ്യാജ ബിനാമി അക്കൗണ്ടുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞു. കഴിഞ്ഞ 10 വ‍ർഷത്തിനിടെ 114 കോടിയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോ‍ർട്ടിലുള്ളത്. 






  എ ആ‍ർ നഗർ ബാങ്കിലെ മുഴുവൻ അക്കൗണ്ടും പരിശോധിച്ചാൽ ഞെട്ടിക്കുന്ന പകൽക്കൊള്ള യുടെ ചുരുൾ അഴിയും." എന്നായിരുന്നു കെ ടി ജലീലിന്റെ ആരോപണം. മലപ്പുറം എ ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടി രൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകൾ സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തി എന്നായിരുന്നു ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇതിന്റെ മുഖ്യാസൂത്രകൻ മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിയാണ്. കള്ളപ്പണ ഇടപാടിൽ കുഞ്ഞാലിക്കുട്ടിയുടെ ബിനാമി ദീർഘകാലം ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാറാണ്.  പ്രാഥമിക സഹകരണ സംഘം മാത്രമായ എ ആർ നഗർ കോപ്പറേറ്റീവ് ബാങ്കിൽ 50000 ൽ പരം അംഗങ്ങളും 80000 ലധികം അക്കൗണ്ടുകളുമാണ് ഉള്ളത്.

Find Out More:

Related Articles: