മോദി ട്വിറ്ററിൽ പിന്തുടരുന്ന ആർഎസ്എസ് പ്രവർത്തകൻ മരിച്ചു, പ്രധാനമന്ത്രിയുടെ ചിത്രം കീറിയെറിഞ്ഞ് സഹോദരി! ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് അമിത് ജയ്‌സ്വാൾ (42) മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇദ്ദേഹത്തിൻ്റെ അമ്മയും കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പിന്തുടരുന്ന ആർഎസ്എസ് പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. ജയ്‌സ്വാൾ മരിച്ചതോടെ അദ്ദേഹത്തിൻ്റെ കാറിൽ പതിപ്പിച്ചിരുന്ന മോദിയുടെ ചിത്രം സഹോദരി കാറിൽ നിന്നും ചലിച്ചു കീറി നീക്കം ചെയ്‌തു.
കൊവിഡ് ബാധിതനായ സഹോദരന് ആശുപത്രിയിൽ ഒരു കിടക്ക പോലും ലഭിച്ചില്ലെന്ന് പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിനെയും ടാഗ് ചെയ്‌ത് ഇദ്ദേഹത്തിന്റെ കുടുംബം ട്വീറ്റ് ചെയ്‌തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യനില മോശമായതോടെ ആഗ്രയിലെ ആശുപത്രികളിൽ കിടക്കയ്‌ക്കായി അലഞ്ഞെങ്കിലും ലഭിച്ചില്ല. തുടർന്ന് ഏപ്രിൽ 29ന് അമിത് ജയ്‌സ്വാളിൻ്റെ മരണം സംഭവിച്ചു. ഇതിന് പിന്നാലെയാണ് ഇയാളുടെ അമ്മ മരിച്ചത്. അമിത് മരിച്ച ദിവസം തന്നെ താനും ഭർത്താവും കാറിൽ പതിപ്പിച്ചിരുന്ന മോദിയുടെ ചിത്രം കീറിക്കളഞ്ഞെന്ന് സഹോദരി സോനു അൽഗ പറഞ്ഞു. "പ്രധാനമന്ത്രിക്കെതിരെയോ യോഗിക്കെതിരെയോ സംസാരിക്കാൻ ഒരിക്കൽ പോലും അദ്ദേഹം തയ്യാറായിരുന്നില്ല.
ഇരുവരെയും വിമർശിക്കുന്നവരെ മർദ്ദിക്കാൻ പോലും അമിത് തയ്യാറായിരുന്നു" - എന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയും യോഗിയും ട്വീറ്റ് കണ്ടാൽ ജയ്‌സ്വാളിന് ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാൽ മതിയായ ചികിത്സ ലഭിക്കാതെ പത്ത് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു.റെംഡിസിവർ മരുന്ന് നൽകിയതിന് ലക്ഷക്കണക്കിന് രൂപയുടെ ബിൽ ആണ് ഈടാക്കിയത്. പത്ത് ദിവസത്തെ അമിത്തിൻ്റെ ചികിത്സയ്‌ക്കായി 4.75 ലക്ഷം രൂപയും 20 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അമ്മയുടെ ബിൽ ആയി ലഭിച്ചത് 11 ലക്ഷം രൂപയാണെന്നും സോനു അൽഗ പറഞ്ഞു.
ഈ സാഹചര്യത്തിൽ മോദിയോട് ഒരിക്കലും ക്ഷമിക്കാാൻ കഴിയില്ലെന്നും ഇവർ വ്യക്തമാക്കി. അമിത്തിൻ്റെയും അമ്മയുടെയും ചികിത്സയ്‌ക്കായി ആശുപത്രി അധികൃതർ വൻ തുക ഈടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പിന്തുടരുന്ന ആർഎസ്എസ് പ്രവർത്തകനായ അമിത് ജയ്‌സ്വാൾ ആണ് കൊവിഡ് ബാധിച്ച് ചികിത്സ ലഭ്യമാകാതെ മരിച്ചത്. ഇയാളുടെ അമ്മയും കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യനില മോശമായതോടെ ആഗ്രയിലെ ആശുപത്രികളിൽ കിടക്കയ്‌ക്കായി അലഞ്ഞെങ്കിലും ലഭിച്ചില്ല. തുടർന്ന് ഏപ്രിൽ 29ന് അമിത് ജയ്‌സ്വാളിൻ്റെ മരണം സംഭവിച്ചു. ഇതിന് പിന്നാലെയാണ് ഇയാളുടെ അമ്മ മരിച്ചത്.