ബൈഡൻ നൽകാത്ത 2,000 പൗണ്ട് ഇസ്രായേലിന് നൽകി ഡൊണാൾഡ്‌ ട്രംപ്!

Divya John
 ബൈഡൻ നൽകാത്ത 2,000 പൗണ്ട് ഇസ്രായേലിന് നൽകി ഡൊണാൾഡ്‌ ട്രംപ്! ഇസ്രയേലിനു ബോംബുകൾ നൽകാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് ട്രംപ് സൈന്യത്തിന് നൽകിയ നിർദ്ദേശം. ഗാസയിലെ കൂട്ടക്കൊലയിൽ ആശങ്കപ്പെട്ടാണ് ബൈഡൻ നേരത്തെ ബോംബ് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. വെടിനിർത്തൽ കരാറിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.ഇസ്രായേലിന് സഹായം നല്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2,000 പൗണ്ട് ബോംബുകൾ നൽകാനാണ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. ഇസ്രായേൽ ഓർഡർ ചെയ്ത് പണം നൽകിയതും എന്നാൽ ബൈഡൻ അയയ്ക്കാത്തതുമായ ധാരാളം സാധനങ്ങൾ ഇപ്പോൾ വഴിയിലാണ്. അവർ വളരെക്കാലമായി ഇവയ്ക്കായി കാത്തിരിക്കുകയാണ്.






യുഎസ് വളരെക്കാലമായി ഇത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് തങ്ങൾ അവ ഇസ്രായേലിന് വിട്ടുകൊടുത്തു"- എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം വിദേശസഹായങ്ങൾ മരവിപ്പിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. ഇസ്രയേലിനും ഈജിപ്തിനും ഒഴികെ യുഎസ് നൽകി വരുന്ന വിദേശ സഹായങ്ങൾ മരവിപ്പിക്കുമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചത്. പുതിയ സഹായങ്ങൾ നല്കാൻ തയ്യാറല്ലെന്നും നിലവിലുള്ള സഹായം വർധിപ്പിക്കാൻ ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ അമേരിക്ക ഫസ്റ്റ് പോളിസിയുടെ ഭാഗമായാണ് വിദേശ സഹായങ്ങൾ മരവിപ്പിച്ചതെന്ന് മാർക്കോ റൂബിയോ അറിയിക്കുകയും ചെയ്തിരുന്നു.






ഗാസയ്ക്ക് മേൽ ഇസ്രായേൽ നടത്തുന്ന അക്രമത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ബൈഡൻ ബോംബ് വിതരണം നിർത്തിവെച്ചത് എന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഗാസയിലെ നിരവധി സാധാരണക്കാർ ബോംബുകളാലും മറ്റ് രീതികളാലും കൊല്ലപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ 2,000 പൗണ്ട് ബോംബുകൾ താൻ വിതരണം ചെയ്യില്ലെന്ന് ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. ഇസ്രയേലും ഹമാസും തടവിലാക്കിയവരെ മോചിപ്പിക്കുന്നതിന്റെ രണ്ടാംഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 





ഇതിനിടയിൽ ട്രംപിന്റെ നീക്കം വലിയ രീതിയിലുള്ള ആശങ്കയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. അതേസമയം, ജനുവരി 20നു താൻ‌ പ്രസിഡന്റാകുന്നതിനു മുൻപു ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെ ബന്ദികളെ മോചിപ്പിക്കുന്നതിൽ ഹമാസ് വീഴ്ച വരുത്തിയാൽ നിർത്തിവെച്ച യുദ്ധം തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Find Out More:

Related Articles: