ബിജെപിയുടെ വർഗീയ വിഷം വിദ്യാർഥികളിലേക്കും
ഈ ബിജെപിക്കാർക്കിതെന്തു പറ്റി എന്ന് നാം ഇനി ചിന്തിക്കരുത്! അവർ എന്താണ് എന്നും ഏതാണെന്നും പിന്നെയും പിന്നെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കാര്യം പറയുമ്പോൾ അവരുടെ പ്രധാന അജണ്ട വർഗീയതയാണെന്നുള്ള കാര്യവും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മുതിർന്നവരിൽ മാത്രമല്ല വിദ്യാർത്ഥികളിൽ വരെ ഇവർ ഈ വർഗീയ വിഷം വിതറുകയാണ്. അതിനു ഉദാഹരണമായി നിരവധി വാർത്തകളും പുറത്ത് വരുന്നുണ്ട്.
ഇവിടെ പരീക്ഷ ചോദ്യ പേപ്പറിൽ വന്ന ചോദ്യങ്ങളിലൂടെയാണ് വർഗീയ വിഷം വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്. ബിജെപിയുടെ ചിഹ്നം വരക്കാനും രാജ്യത്തിന്‍റെ നിര്‍മ്മിതിക്ക് വേണ്ടി ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍ വിവരിക്കാനും ആവശ്യപെട്ടാണ് പരീക്ഷ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. മണിപ്പൂരിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്ലസ് ടു പരീക്ഷയിലേതാണ് ചോദ്യങ്ങള്‍.
നാലുമാര്‍ക്ക് വീതമുള്ള ചോദ്യങ്ങളായിരുന്നു ഇവയൊക്കെയും.എന്നാൽ ഈ ചോദ്യങ്ങൾക്കെതിരെ വൻ പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്.രാജ്യനിര്‍മ്മാണത്തിന് വേണ്ടി നെഹ്റു സ്വീകരിച്ചതിലെ നാലു തെറ്റായ സമീപനങ്ങളെ കുറിച്ച് വിവരിക്കാനാണ് ഒരു ചോദ്യത്തിൽ ചോദിച്ചിരുന്നത്. എന്നാൽ പരീക്ഷയിൽ ഇത്തരത്തിൽ ഒരു ബന്ധം വന്നതിനു പിന്നിൽ നേരിട്ട് യാതൊരു ബദ്ധവും ബിജെപിക്കു ഇല്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹേമന്ദ് പാട്ടീല്‍ പറഞ്ഞു. ഹര്‍ജിയില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും. ചിഹ്നം അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ രേഖകളും കമ്മീഷന്‍ ഹാജരാക്കണമെന്നും അതുവരെ താമര ചിഹ്നം ഉപയോഗിക്കാന്‍ ബി.ജെ.പിയെ അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
25 വര്‍ഷം മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്ക് താമര ചിഹ്നം അനുവദിച്ചത്.ദേശീയ പുഷ്പമായ താമര ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിനെതിരെ മുംബൈ ഹൈക്കോടതിയില്‍ ഹരജി. ദൈവികമായി കണക്കാക്കപ്പെടുന്ന താമര ഒരു പാര്‍ട്ടിക്ക് ചിഹ്നമാക്കി നല്‍കാനാവില്ലെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിനും പൗരാണിക സങ്കല്‍പങ്ങള്‍ക്കും നിരക്കാത്തതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
1950ലെ എബ്ലംസ് ആന്‍ഡ് നെയിംസ് ആക്ടിനെതിരാണ് നടപടിയെന്നും ഹരജി നല്‍കിയ ഹേമന്ദ് പാട്ടീല്‍ പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ കൗണ്‍സിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. അതേ സമയം മനപൂര്‍വ്വം ജവഹര്‍ലാല്‍ നെഹ്റുവിനെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ചോദ്യമെന്ന് കോൺഗ്രസ് നേതാക്കൾ ഇതിനോടകം ആരോപിക്കുകയും ചെയ്തു.മാത്രമല്ല ആധുനിക ഇന്ത്യയുടെ ശിൽപ്പിക്കു നേരെയുള്ള അക്രമമാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് നിഗോംബം ഭൂപേന്ദ മെയ്തേയ് പറഞ്ഞു.
ബിജെപിയുടെ മനസിലുള്ളതാണ് ചോദ്യ പേപ്പറിൽ പ്രത്യക്ഷപെട്ടതെന്നും ആരോപണം ഉയർന്നു. ഇത്തരത്തിൽ യുവതലമുറയുടെ മനസ്സിൽ വിഷം കുത്തി വയ്ക്കാൻ അൽപ്പം പോലും നാണമില്ലേ ബിജെപി നേതാക്കളെ നിങ്ങൾക്ക്. കഷ്ടം!