പഞ്ചാബില്‍ തരണ്‍ തരണില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു.

VG Amal
പഞ്ചാബില്‍ തരണ്‍ തരണില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു.

ഏകദേശം 15 പേര്‍ മരിച്ചിട്ടുണ്ടെന്ന ദൃക്‌സാക്ഷികളുടെ മൊഴികള്‍ പോലീസ് അനൗദ്യേഗികമായി പറയുന്നത്.

ദല്‍ക്കേ ഗ്രാമത്തിന് സമീപം ശനിയാഴ്ച വൈകിട്ട് 4.30 നാണ് സംഭവം.

മതപരമായ ഘോഷയാത്രിക്കിടെ പടക്കങ്ങള്‍ സൂക്ഷിച്ച വാഹനത്തിന് തീപിടിച്ചാണ് അപകടം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരദ്വാരയില്‍ നിന്നാരംഭിച്ച ഘോഷയാത്ര ചബ്ബ ഗ്രാമത്തിലെ തഹ്‌ല സാഹിബ് ഗുരുദ്വാരയിലേക്കാണ് പുറപ്പെട്ടത്. ഇതിനിടെ ഘോഷയാത്ര ദല്‍ക്കേയിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പടക്കവുമായി വന്ന വണ്ടിയില്‍ ഏഴോളം പേര് ഉണ്ടായിരുന്നു.

പടക്കം പൊട്ടുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌പോടകവസ്തുക്കളിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് തരണ്‍ തരണ്‍ എസ്എസ്പി ധ്രുവ് ധാഹിയ അഭിപ്രായപ്പെട്ടു. 

Find Out More:

Related Articles: