ഇ വിസകള്‍ റദ്ദാക്കിയതായി ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.

VG Amal
കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി അഞ്ചിന് മുന്‍പ് ചൈനീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അനുവദിച്ച റെഗുലര്‍, ഇ വിസകള്‍ റദ്ദാക്കിയതായി ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. 

ഹോങ് കോങ്, മക്കാവൂര്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമല്ലെന്നും നൽകി. 

ജനുവരി 15 ന് ശേഷം ഇവിടെ എത്തിയവരോ, ചൈനയില്‍ നിന്നും ഉള്ളവരോ ആയ വിദേശികള്‍ വിമാനമാര്‍ഗമോ, ജലമാര്‍ഗമോ, കരമാര്‍ഗമോ ഇന്ത്യയിലേയ്ക്ക് കടക്കുന്നതിനും വിലക്കുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മ്യാന്‍മര്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ഇന്ത്യ സ്‌ക്രീനിങും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സമാനമായ സ്‌ക്രീനിങും പരിശോധനയും വിമാനത്താവളത്തില്‍ ക്രെമീകരിച്ചിട്ടുണ്ട്. 

Find Out More:

Related Articles: