അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു.

VG Amal
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു.

കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.

2018 ല്‍ വിജിലന്‍സ് നല്‍കിയ കുറ്റപത്രത്തിന്റെ തുടര്‍ന്നുള്ള നടപടിയാണ് എന്‍ഫോഴ്‌സ് ഡയറക്‌ടേറ്റ് സ്വീകരിച്ചത്. 

കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു.

കെ ബാബുവിന്റെ വരുമാന സ്രോതസ്സിനെയും സ്വത്തുമായി ബന്ധപ്പെട്ട രേഖകളുടെയും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കെ ബാബുവിന്റെ പണത്തിന്റെ ഇടപാടുകളും ശേഖരിച്ചു.

ഒപ്പം വരും ദിവസങ്ങളില്‍ മറ്റ് നടപടികളിലേക്ക് നീങ്ങൂം. അതേസമയം തനിക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ കുറ്റപത്രമെന്നും കെ.ബാബു എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചതായിട്ടാണ് പ്രാഥമിക വിവരം .

തനിക്ക് കിട്ടിയ ട്രാവല്‍, ഡെയ്ലി അലവന്‍സുകള്‍ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലന്‍സിനെ നയിച്ചതെന്ന് കെ.ബാബു പറയുന്നു.

2007 മുതല്‍ 2014 വരെയുള്ള കെ ബാബുവിന്റെ സമ്പത്തില്‍ മുന്‍ കാലയളവില്‍ ഉണ്ടായിരുന്ന വരവിനേക്കാള്‍ 49 ശതമാനം കൂടിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2017 ല്‍ 25 ലക്ഷം രൂപയുടെ കൂടുതല്‍ സ്വത്ത് ബാബുവിന് ഉണ്ടായതായി കണ്ടെത്തിയിരുന്നു. 

Find Out More:

Related Articles: