കടൽക്ഷോഭം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

VG Amal

ദക്ഷിണ ശ്രീലങ്കൻ തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരി മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരത്തിനിടയിൽ കടൽ വരും മണിക്കൂറിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ കേരളം തീരത്തും കന്യാകുമാരി, മാലദ്വീപ്, ലക്ഷദ്വീപ്, തീരത്തും മത്സ്യത്തൊഴിലാളികള്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. അതേസമയം ഈ പ്രദേശങ്ങളിലേക്ക് പോയവർ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേണ്ടതാണെന്നും അറിയിച്ചു. തുലാവർഷവും ന്യൂനമർദ്ദവും സ്വാധീനിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം ,കൊല്ലം എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 

Find Out More:

Related Articles: