ലോകത്ത് കൊവിഡ് മരണം ഏഴായിരം കടന്നു

Divya John

കോവിഡ് മരണം ലോകത്ത് 7000 കടന്നിരിക്കുകയാണ്. ഈ സമയത്ത് അതീവ ജാഗ്രതയാണ് നാം പുലർത്തേണ്ടത്. ആരോഗ്യപരമായ എല്ലാ സജീകരങ്ങൾ സർക്കാരും നാമും ഒത്തോരുമിച്ചു  നിന്ന് നേടേണ്ട ഒന്നാണ്. കൊവിഡിന്റെ പ്രഭവ കേന്ദ്രമായ അവസ്ഥയിലാണ് ഇറ്റലിയിലും ഇറാനിലേയുമെല്ലാം അവസ്ഥ.

 

 

   ദിവസം നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.ഇറ്റലിയില്‍ 2100 പേര്‍ മരിച്ചു. ഇന്നലെ മാത്രം 349 പേരാണ് മരിച്ചത്. ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ച ഇറ്റലി, രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് ചികിത്സ എന്ന രീതിയിലേക്ക് മാറി. ഇതോടെ പ്രായമായവര്‍ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉണ്ടാകുമെന്നും മക്രോണ്‍ പ്രഖ്യാപിച്ചു.

 

   പരസ്പര സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ബ്രിട്ടണും നിര്‍ദേശിച്ചു. ജര്‍മനി ഉല്ലാസവ്യാപാര കേന്ദ്രങ്ങള്‍ അടച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനിടെ മരുന്നും വാക്‌സിനും കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്.

 

 

   പരീക്ഷണ വാക്‌സിന്‍ അമേരിക്കയിലെ ആരോഗ്യ വൊളണ്ടിയര്‍മാരില്‍ കുത്തിവച്ചെങ്കിലും ഫലമറിയാന്‍ ഒരു മാസം കാക്കണം. ഓണ്‍ലൈന്‍ കോവിഡ് ടെസ്റ്റ് ടൂളുമായി ഗൂഗിളും രംഗത്തെത്തി. ആദ്യഘട്ടത്തില്‍ കാലിഫോര്‍ണിയയിലാകും സേവനം ലഭ്യമാവുക. രോഗത്തെ നേരിടുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ ഐക്യം കാണിക്കുന്നില്ല എന്ന വിമര്‍ശനവും ഉയരുകയാണ്.

 

 

   ഇതിനെ സംബന്ധിച്ചുള്ള ഫ്രാന്‍സിലും ജര്‍മനിയിലും സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഫ്രാന്‍സില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഉത്തരവിറക്കി. ഒരു ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

 

 

   ഇതില്‍ പലരുടേയും നില പരുങ്ങലിലാണ്. അമേരിക്ക അടക്കം ലോകത്ത് നിരവധി രാജ്യങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനുമെല്ലാം ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. വൈറസ് ഭീതിയാണ് ഇന്ത്യയും ഗള്‍ഫ് മേഖലയുമെല്ലാം.

 

 

   ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 വലിയ ദുരന്തമായി മാറുന്നു. വാകിസിനേഷന്‍ പോലും കണ്ടിപിടിക്കാത്ത ഈ വൈറസ് മൂലം ഇതിനകം മരണപ്പെട്ടവരുടെ എണ്ണം 7007 ആയി. 

Find Out More:

Related Articles: