അടൂരിൽ നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി യുവദമ്പതിമാർ മരിച്ചു

VG Amal
അടൂര്‍ നഗരത്തില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് യുവദമ്പതിമാര്‍ മരിച്ചു. നൂറനാട് ശാന്തിഭവനത്തില്‍ ശ്യാംകുമാര്‍(30) ഭാര്യ അടൂര്‍ പുത്തന്‍പീടികയില്‍ ശില്പ സത്യന്‍(27) എന്നിവരാണ് മരിച്ചത്. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നും മരുന്ന് വാങ്ങിവരുന്നതിനിടെയാണ് ഇരുവരുടെയും നേരെ ബസ് വന്നു ഇടിച്ചത് . ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാവേലിക്കര-അടൂര്‍-മങ്ങടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'മോണിങ് സ്റ്റാര്‍' ബസ് അടൂര്‍ റവന്യൂ ടവര്‍ കഴിഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് നിയന്ത്രണംവിട്ടത്. ഈ സമയം റോഡരികിലൂടെ നടന്നുവരികയായിരുന്ന ദമ്പതിമാര്‍ക്ക് നേരെ ബസ് പാഞ്ഞുകയറുകയായിരുന്നു. ബസിന് അടിയില്‍പ്പെട്ട ഇരുവരെയും 15 മിനിറ്റിനുശേഷം ബസ് മറിച്ചിട്ടശേഷമാണ് പുറത്തെടുത്തത്. അപ്പോൾ തന്നെ മരിച്ചിരുന്നു. 

Find Out More:

Related Articles: