കാശ്മീർ വിഷയത്തിൽ അമേരിക്കയുടെ പിന്തുണ തേടി പാകിസ്ഥാൻ

VG Amal
കശ്മീർ വിഷയത്തിൽ അമേരിക്കയുടെ പിന്തുണ തേടി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കശ്മീർ വിഷയം ചർച്ച ചെയ്തു.  ഇന്ന് ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലും കശ്മീർ വിഷയം അനൗദ്യോഗിക ചർച്ചയായതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 

 
 കാശ്മീരിലെ ഇന്ത്യയുടെ നീക്കം അപകടകരമെന്ന് ചൈന രക്ഷാസമിതി യോഗത്തിൽ അഭിപ്രായപ്പെട്ടു.  വളരെ മോശമായ സാഹചര്യമാണ് കശ്മീരിൽ ഉള്ളതെന്നും ചൈന യോഗത്തിൽ വ്യക്തമാക്കി. അതേസമയംതന്നെ മറ്റു രാജ്യങ്ങളായ ഫ്രാൻസും ബ്രിട്ടനും  ഒക്കെ തന്നെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്

Find Out More:

Related Articles: