അരൂരിൽ ഷാനി മോൾ ഒന്നാമത് .

Divya John

അരൂരിൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാ 2097 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ചെങ്കോട്ട തകർത്ത് വിജയക്കൊടി പാറിച്ചത്.ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലെ വിജയം മണ്ഡലത്തിലെ യുഡിഎഫിന്റെ ചിട്ടയായിട്ടുള്ള പ്രവർത്തനങ്ങളുടെ  വിലയിരുത്തലാണെന്ന് ഷാനിമോൾ ഉസ്മാന്‍ പ്രതികരിച്ചു. 

     

     അഭിമാന പോരാട്ടത്തിലെ അവസാന നിമിഷങ്ങളിലെ സമ്മര്‍ദം ഷാനിമോൾ ഉസ്മാന്റെ മുഖത്തും കാണാമായിരുന്നു. ഷാനിമോളുടെയും ലതികയുടെയും കണ്ണുകൾ നിറയുന്നതും ആശ്വസിപ്പിക്കുന്നതും കാണേണ്ടത് തന്നെയായിരുന്നു.

ഒരു ഘട്ടത്തിലും ഷാനിമോള്‍ പിന്നിലായിട്ടില്ല.  എല്‍ഡിഎഫ് ശക്തികേന്ദ്രമായ പള്ളിപ്പുറവും തുറവൂരും തുണച്ചത് യുഡിഎഫിനെയായിരുന്നു. മൂന്നു തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഷാനി മോളുടെ ആദ്യജയമാണിത് .

Find Out More:

Related Articles: