മരട് കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാക്കുമെന്ന് മുതിർന്ന അഭിഭാഷകൻ

VG Amal
മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ചീഫ് സെക്രട്ടറിക്കുവേണ്ടിയാണ് അദ്ദേഹം ഹാജരാകുന്നത്. ഫ്‌ളാറ്റ് പൊളിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.

ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹരീഷ് സാല്‍വെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോടതിയില്‍ വാദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകുന്നത് ഗുണംചെയ്യുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെ ചീഫ് സെക്രട്ടറി ഡല്‍ഹിയിലെത്തിയിരുന്നു. അദ്ദേഹം ഹരീഷ് സാല്‍വെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Find Out More:

Related Articles: